സ്‌കൂളുകള്‍ അടച്ചുപൂട്ടും; പൊതു ഇടങ്ങളില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കും; കൊറോണ വൈറസ് മഹാമാരിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി ഓസ്‌ട്രേലിയ; രാജ്യത്തെ 50 ശതമാനം പേരിലേക്ക് വൈറസ് പടര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്

സ്‌കൂളുകള്‍ അടച്ചുപൂട്ടും; പൊതു ഇടങ്ങളില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കും; കൊറോണ വൈറസ് മഹാമാരിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി ഓസ്‌ട്രേലിയ; രാജ്യത്തെ 50 ശതമാനം പേരിലേക്ക് വൈറസ് പടര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്

കൊറോണ വൈറസ് മഹാമാരിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നും പൊതു ഇടങ്ങളില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുമെന്നും എന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്‌പേര്‍ട്ടുകളുടെ മുന്നറിയിപ്പ്. യാത്ര ചെയ്യുന്നതിന് പകരം ഓസ്‌ട്രേലിയക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയാണ് നല്‍കുക. രോഗികളുടെ ഒഴുക്കുണ്ടായേക്കാവുന്ന പശ്ചാത്തലത്തില്‍ കൊറോണ വൈറസ് ബെഡുകളുടെ കുറവുണ്ടായെക്കാമെന്നതിനാല്‍ ആശുപത്രികളും സജ്ജമാകുമെന്നാണ് അറിയുന്നത്. സ്‌പോര്‍ട്‌സ് പരിപാടികളും കണ്‍സേര്‍ട്ടുകളും ഉള്‍പ്പടെ ഒഴിവാക്കുമെന്നും കുട്ടികള്‍ വീട്ടില്‍ തന്നെ തുടരാന്‍ ഇടയാക്കുമെന്നും യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ല്‍സിലെ കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോസെക്യൂരിറ്റി വിഭാഗം മേധാവിയായ റെയ്‌ന മാക്ലിംഗ്‌ടെയര്‍ പറഞ്ഞു. 50 ശതമാനം ഓസ്‌ട്രേലിയക്കാര്‍ക്കും രോഗബാധയുണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.


വൈറസ് പടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നത് നല്ല നടപടിയാണെന്നും എന്നാല്‍ വ്യത്യസ്ത സ്റ്റേറ്റുകളില്‍ വ്യത്യസ്തമായാണ് ഇത് നടപ്പിലാക്കുകയെന്നും റെയ്‌ന പറഞ്ഞു. എഎല്‍എഫ്, റെഗ്ബി ലീഡ് ഗെയ്മുകള്‍ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഫെഡറല്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് വ്യക്തമാക്കിയിട്ടുണ്ട്. സാധ്യതകള്‍ എപ്പോഴുമുണ്ടെന്നും എന്നാല്‍ ഇത് അവസാന മാര്‍ഗം മാത്രമാണെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. തൊഴിലിടങ്ങള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാരിന്റെ പാന്‍ഡമിക് പ്ലാനില്‍ നിര്‍ദേശമുള്ളതിനാല്‍ ഓഫീസുകളില്‍ ആളുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് പോലുള്ള യാത്രാ വിലക്കുകള്‍ മഹാമാരിയായി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പ്രായോഗികമാകില്ല എന്ന് അസോസിയേറ്റ് പ്രൊഫസര്‍ സേനാനായകെ പറയുന്നു.'ഒന്നോ രണ്ടോ രാജ്യത്താണ് രോഗം പടരുന്നതെങ്കില്‍ യാത്രാവിലക്ക് പ്രഖ്യാപിക്കാം. പക്ഷേ ലോകം മുഴുവന്‍ പടര്‍ന്നാല്‍ യാത്ര വിലക്കുന്നത് പ്രായോഗികമല്ല.' അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends