കാട്ടുതീയെക്കാള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാകും കൊറോണ വൈറസ് ബാധ മൂലം ഓസ്ട്രേലിയയില്‍ ഉണ്ടാവുകയെന്ന് പ്രധാനമന്ത്രി സ്‌കോട് മോറിസന്റെ മുന്നറിയിപ്പ്; ടൂറിസവും വിദ്യാഭ്യാസവും മാത്രമല്ല മറ്റ് മേഖലകളും ബാധിക്കപ്പെടുമെന്ന് വെളിപ്പെടുത്തല്‍

കാട്ടുതീയെക്കാള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാകും കൊറോണ വൈറസ് ബാധ മൂലം ഓസ്ട്രേലിയയില്‍ ഉണ്ടാവുകയെന്ന് പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ മുന്നറിയിപ്പ് നല്‍കി. ടൂറിസത്തെയും വിദ്യാഭ്യാസത്തെയും മാത്രമല്ല കൂടുതല്‍ മേഖലകളെയും കൊറോണ വൈറസ് ബാധ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.ആഗോളതലത്തിലുള്ള ആരോഗ്യ പ്രതിസന്ധിയാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ വൈറസ് ബാധിച്ചിരുന്ന 15 പേര്‍ സുഖം പ്രാപിച്ചതായും എന്നാല്‍ ഡയമണ്ട് പ്രിന്‍സസ് കപിലില്‍ നിന്നും തിരിച്ചെത്തിയ ഏഴ് പേര്‍ക്ക് ചെറിയ രോഗ ലക്ഷണങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

മെയ് മാസത്തില്‍ ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ഇത്തരമൊരു ആരോഗ്യ പ്രതിസന്ധി ആരും പ്രതീക്ഷിക്കുന്നില്ലെന്നും അതിനാല്‍ എത്രത്തോളം രൂക്ഷമാകും ഇതിന്റെ അനന്തര ഫലമെന്നു ഇപ്പോള്‍ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.സാമ്പത്തിക രംഗത്തിന് ഏല്‍ക്കുന്ന ആഘാതം എത്ര വലുതായിരിക്കും എന്ന കാര്യം ഇനിയും പൂര്‍ണമായി വിലയിരുത്തിയിട്ടില്ലെന്നു ട്രഷറര്‍ ജോസ് അറിയിച്ചു.

Other News in this category

4malayalees Recommends