ഓസ്‌ട്രേലിയയുടെ വടക്കന്‍ തീരത്തെ വിറപ്പിച്ച് റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഓസ്‌ട്രേലിയയ്ക്ക് സുനാമി ഭീഷണിയൊന്നുമില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഓസ്‌ട്രേലിയയുടെ വടക്കന്‍ തീരത്തെ വിറപ്പിച്ച് റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച വൈകിട്ട് 4.30ഓടെ ഡാര്‍വിനില്‍ നിന്ന് 550 കിലോമീറ്റര്‍ അകലെയുള്ള ഇന്തോനേഷ്യയിലെ തനിംബാര്‍ തീരത്താണ് ഭൂചലനമുണ്ടായത്. ഭൂചലനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയ്ക്ക് സുനാമി ഭീഷണിയൊന്നുമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ നിറയെ പ്രചരിക്കുന്നത് ഭൂചലനവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്.

ഫെബ്രുവരി 15നും ഇന്തോനേഷ്യയില്‍ ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Other News in this category

4malayalees Recommends