അവരുടെ നിലവാരത്തിലേക്ക് താഴാന്‍ എനിക്കാകില്ല ; ട്രോളര്‍മാര്‍ക്ക് മറുപടി നല്‍കി പ്രയാഗ

അവരുടെ നിലവാരത്തിലേക്ക് താഴാന്‍ എനിക്കാകില്ല ; ട്രോളര്‍മാര്‍ക്ക് മറുപടി നല്‍കി പ്രയാഗ
യുവതാരം പ്രയോഗ മാര്‍ട്ടിനെതിരെ നിരവധി ട്രോളുകളാണ് ഉയരുന്നത്. ട്രോളുകള്‍ പരിധി ലംഘിച്ച് അവഹേളിക്കലായി മാറുകയാണെന്ന് പറഞ്ഞിരിക്കുകയാണ് പ്രയാഗ. ഇത് ഏറെ വിഷമിപ്പിക്കുന്നതാണെന്നും പ്രയാഗ പറയുന്നു.

'ദുരന്തം, എടുത്ത് കിണറ്റിലിടണം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ തുടങ്ങി മോശമായ കമന്റുകള്‍ ചിലര്‍ എഴുതുന്നത് കണ്ടിട്ടുണ്ട്. ഒരാളുടെ മുഖത്ത് നോക്കി നമ്മള്‍ ഇങ്ങനെ സംസാരിക്കുമോ? ആ ഒരു സ്വാതന്ത്ര്യം എടുക്കുന്നത് മോശമാണ്. ഇത് വളരെ വിഷമമുള്ള കാര്യമാണ്. പിന്നെ ഇതൊക്കെ പറയാനേ എനിക്ക് കഴിയൂ. അവരുടെ നിലവാരത്തിലേക്ക് താഴാന്‍ എനിക്കാകില്ല. അങ്ങനെ ചെയ്താല്‍ ഞാനും അവരും തമ്മില്‍ എന്ത് വ്യത്യാസം.' ഒരു അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞു.

ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടെ പുതിയ ചിത്രം. ചിത്രം ഈ മാസം 28 ന് തിയേറ്ററുകളിലെത്തും.Other News in this category4malayalees Recommends