ഡല്‍ഹിയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവര്‍,? കലാപത്തിന് പിന്നില്‍ പുറത്തുനിന്നെത്തിയവരെന്ന് കേജ്‌രിവാള്‍

ഡല്‍ഹിയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവര്‍,? കലാപത്തിന് പിന്നില്‍ പുറത്തുനിന്നെത്തിയവരെന്ന് കേജ്‌രിവാള്‍
ഡല്‍ഹിയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. സാമൂഹ്യവിരുദ്ധരും പുറത്തുനിന്നെത്തിയവരുമാണ് ഡല്‍ഹിയിലെ അക്രമങ്ങള്‍ക്ക് പിന്നിലെന്നും കേജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പോരടിക്കാന്‍ താത്പര്യമില്ല. അക്രമങ്ങള്‍ക്കിടെ മരിച്ച !ഡ!ല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ സഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതുവരെ മരണം 22 ആയി. 8 പൊലീസുകാരടക്കം ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റു.

അതേസമയം ഡല്‍ഹി അക്രമങ്ങള്‍ക്ക് ആഹ്വാനം നല്‍കി പ്രകോപനപരമായി പ്രസംഗിച്ച ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. രാജ്യത്ത് '1984' ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സംഘര്‍ഷ ബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊലീസിനെ നിശിതമായി വിമര്‍ശിച്ച കോടതി, അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്നും ഉത്തരവിട്ടു.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചു. എല്ലാവരും സമാധാനവും സാഹോദര്യവും നിലനിര്‍ത്തണമെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മിഷണറായി എസ്.എന്‍.ശ്രീവാസ്തവയെ നിയമിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ചുമതല നല്‍കിയിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂവും വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends