17കാരന്‍ ഗര്‍ഭിണിയാക്കിയ 11 കാരിയായ സഹോദരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി ; മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ്

17കാരന്‍ ഗര്‍ഭിണിയാക്കിയ 11 കാരിയായ സഹോദരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി ; മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ്
17കാരന്‍ ഗര്‍ഭിണിയാക്കിയ 11 കാരിയായ സഹോദരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമേരിക്കയിലെ സെന്റ്ചാള്‍സിലാണ് സംഭവം ഉണ്ടായത്. വീട്ടിലെ ബാത്ത് ടബ്ബിലാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്‍മം നല്‍കിയത്. നവജാത ശിശുവിന് ആവശ്യമായ ചികിത്സ നല്‍കാത്തതിനാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.


പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മുന്‍കാമുകിയുടെ കുട്ടിയാണ് എന്നും യുവതി കഞ്ഞിനെ വീടിന് മുന്‍പില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു എന്നുമാണ് പെണ്‍കുട്ടിയുടെ പിതാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്തതോടെ തന്റെ മകളുടെ കുഞ്ഞാണെന്നും മകന്‍ മകളെ ഗര്‍ഭിണിയാക്കുകയായിരുന്നു എന്നും പിതാവ് തുറന്നുസമ്മതിച്ചു

സഹോദരിയുമായി പല തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു എന്നും, എന്നാല്‍ ഗര്‍ഭിണിയായത് അറിയില്ലായിരുന്നു എന്നുമായിരുന്നു 17കാരനായ സഹോദരന്‍ പൊലീസില്‍ മൊഴി നല്‍കിയത്. ഇതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സഹോദരനേയും സെന്റ് ചാള്‍സ് കൗണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ജയിലില്‍ അടച്ചു.


Other News in this category4malayalees Recommends