കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി പ്രണവ് മോഹന്‍ലാല്‍; 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി പ്രണവ് മോഹന്‍ലാല്‍; 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട്‌കെട്ടിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രണവ് മോഹന്‍ലാലിന്റെ കുഞ്ഞാലി നാലാമന്റെ ലുക്കാണ് പുറത്ത് വിട്ടത്. മമ്മാലി എന്ന് വിളിപ്പേരുള്ള കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്.

ചിത്രം മാര്‍ച്ച് 26 ന് തിയേറ്ററുകളില്‍ എത്തും. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.Other News in this category4malayalees Recommends