ഞാന്‍ നിങ്ങള്‍ക്ക് നല്ല ഭാവി ആശംസിക്കുന്നു'; മരണസര്‍ട്ടിഫിക്കറ്റില്‍ നല്ല ഭാവി ആശംസിച്ച് യുപി പഞ്ചായത്ത്

ഞാന്‍ നിങ്ങള്‍ക്ക് നല്ല ഭാവി ആശംസിക്കുന്നു'; മരണസര്‍ട്ടിഫിക്കറ്റില്‍ നല്ല ഭാവി ആശംസിച്ച് യുപി പഞ്ചായത്ത്
മരണസര്‍ട്ടിഫിക്കറ്റില്‍ എവിടെയെങ്കിലും നല്ല ഭാവി ആശംസിച്ചാല്‍ എങ്ങനെയുണ്ടാകും.അത്തരമൊരു വിചിത്രമായ വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവരുന്നത്.

ഉന്നാവോയിലാണ് കഴിഞ്ഞ മാസം മരിച്ച വൃദ്ധന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ നല്ല ഭാവി ആശംസിച്ചുകൊണ്ട് പഞ്ചായത്ത് അധികൃതര്‍ രേഖപ്പെടുത്തിയത്. ജനുവരി 22 നാണ് സിര്‍വാരിയ ഗ്രാമത്തിലെ ലക്ഷ്മി ശങ്കര്‍ എന്നയാള്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചത്.

ലക്ഷ്മി ശങ്കറിന്റെ മകന്‍ പഞ്ചായത്തിലെത്തുകയും ഗ്രാമമുഖ്യനായ ബാബു ലാലിനോട് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയുമായിരുന്നു.

എന്നാല്‍ ബാബുലാല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം മരിച്ചയാള്‍ക്ക് നല്ല ഭാവിയും ആശംസിക്കുകയായിരുന്നു.


Other News in this category4malayalees Recommends