ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ 2020

ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ 2020
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദാസനത്തിലെ ഹൂസ്റ്റണ്‍ റീജിയനില്‍ ഉള്‍പ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഹൂസ്റ്റണ്‍ ഓര്‍ത്തോഡോക്‌സ് കണ്‍വന്‍ഷന്‍ ഷുഗര്‍ലാന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (9915 Belknap Rd, Sugar Land, TX 77498) 2020 മാര്‍ച്ച് 26, 27, 28 (വ്യാഴം, വെള്ളി, ശനി) എന്നീ തീയതികളില്‍ നടത്തപ്പെടുന്നു. ഹൂസ്റ്റണില്‍ നടത്തപ്പെടുന്ന ഈ സംയുക്ത കണ്‍വെന്‍ഷന് സെന്റ് തോമസ് കത്തിഡ്രല്‍, സെന്റ് ഗ്രീഗോറിയോസ് , സെന്റ് സ്റ്റീഫന്‍സ്, സെന്റ് മേരീസ്, സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് എന്നീ ദേവാലയങ്ങള്‍ നേതൃത്വം നല്‍കും.


ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം, അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്താ, അഭിവന്ദ്യ ഡോ.പുലിക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖ കണ്‍വന്‍ഷന്‍ പ്രാസംഗികനും മാവേലിക്കര ഭദ്രാസന മുന്‍ സെക്രട്ടറിയുമായിരുന്ന റവ. ഫാ.എബി ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും. വിവിധ ഇടവകകളില്‍ നിന്നുമുള്ള അംഗങ്ങള്‍ ചേര്‍ന്നുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിക്കും.

യുവതിയുവാക്കള്‍ക്കും, കുട്ടികള്‍ക്കുമായി പ്രത്യേക സെഷനുകളും ഉണ്ടാകും.


കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് ഹൂസ്റ്റണ്‍ ഏരിയയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും ഇടവകഅംഗങ്ങളും അടങ്ങുന്ന കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ.പി.എം ചെറിയാന്‍, സെക്രട്ടറി മനോജ് തോമസ് (സെന്റ് തോമസ് ), ട്രഷറര്‍: അനില്‍ എബ്രഹാം (സെന്റ് മേരീസ്), കമ്മറ്റി അംഗങ്ങളായി ഷീജ അലക്‌സ്, എല്‍ദോ പീറ്റര്‍ (സെന്റ് ഗ്രീഗോറിയോസ് ) സജി പുളിമൂട്ടില്‍ (സെന്റ് സ്റ്റീഫന്‍സ്), നൈനാന്‍ വീട്ടിനാല്‍, ബീന ജോര്‍ജ് , (സെന്റ് മേരീസ് ) രാജു സ്‌കറിയ, ഷിജിന്‍ തോമസ് , (സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ്), ഷൈനി ജോര്‍ജ് & ബിജു ജോര്‍ജ്, (സെന്റ് തോമസ് ) ഗായകസംഘ കോഓര്‍ഡിനേറ്റര്‍മാരായി – വിശാഖ് പണിക്കര്‍ (സെന്റ് മേരീസ് ) ബിജു ജോര്‍ജ് (സെന്റ് തോമസ്) ജോബിന്‍ മാമന്‍ , (സെന്റ് ഗ്രീഗോറിയോസ് ), അഭിലാഷ് ജോര്‍ജ് (സെന്റ് സ്റ്റീഫന്‍സ്), ഷെജിന്‍ ബോബന്‍, (സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ്) ജോര്‍ജ് തോമസ് (ബിജു), (സെന്റ് തോമസ് ) പബ്ലിസിറ്റി കണ്‍വീനര്‍ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, എല്‍ദോ പീറ്റര്‍ എന്നിവരുടെയും നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വമായ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.


Other News in this category



4malayalees Recommends