മുപ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു

മുപ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു
മുപ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു. തമിഴ്‌നാട്ടിലെ മധുരയിലുള്ള കുഗ്രാമമായ പുല്ലനേരിയിലാണ് സംഭവം. വൈരമുരുകന്‍ സൗമ്യ ദമ്പതികളാണ് വെറും 30 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. എരുക്കുമരത്തിന്റെ ഇല പറിക്കുമ്പോള്‍ ലഭിക്കുന്ന കറ നല്‍കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിടുകയും ചെയ്തു.

പ്രതികള്‍ക്ക് ആദ്യം ജനിച്ചത് പെണ്‍കുഞ്ഞായിരുന്നു. രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ, സംശയം തോന്നിയ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. വൈരമുരുകനും സൗമ്യയ്ക്കുമൊപ്പം കുട്ടിയുടെ മുത്തച്ഛനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ പെണ്‍ശിശുഹത്യ നടക്കുന്നത്. സമാനമായ അനുഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Other News in this category4malayalees Recommends