സൗദി രാജകുടുംബത്തില്‍ നടക്കുന്നത് എന്ത് ; രാജകുടുംബത്തിലെ മൂന്നുപേരെ തടവിലാക്കി രാജകുമാരന്‍ ; അധികാരം കൈപ്പിടിയിലാക്കാനുള്ള ശ്രമമെന്ന് വിമര്‍ശനം

സൗദി രാജകുടുംബത്തില്‍ നടക്കുന്നത് എന്ത് ; രാജകുടുംബത്തിലെ മൂന്നുപേരെ തടവിലാക്കി രാജകുമാരന്‍ ; അധികാരം കൈപ്പിടിയിലാക്കാനുള്ള ശ്രമമെന്ന് വിമര്‍ശനം
സൗദി രാജകുടുംബത്തിലെ മൂന്നു പേരെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് തടവിലാക്കിയതായി റിപ്പോര്‍ട്ട്. സൗദി രാജാവ് സല്‍മാന്റെ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസിസ് അല്‍ സൗദ്, രാജാവിന്റെ സഹോദരീപുത്രനായ മുഹമ്മദ് ബിന്‍ നയെഫ് എന്നിവരെ വീട്ടില്‍ നിന്നും പിടിച്ചു കൊണ്ടു പോയതായാണ് റിപ്പോര്‍ട്ടുകള്‍. വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇവരെ തടവിലാക്കിയത്.

അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അധികാരം കൈപ്പിടിയിലാക്കാനൊരുങ്ങുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈയടുത്ത് സൗദിയിലെ ആക്ടിവിസ്റ്റുകളെയും ഭരണകൂടവിമര്‍ശകരെയും തടവിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

2017 ല്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പ്രിന്‍സ് നയെഫിനെ പുറത്താക്കിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലേറിയത്. നയെഫിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളെ സൗദി ഭരണകൂടം അന്ന് ശക്തമായി എതിര്‍ത്തിരുന്നു.

രാജകുമാരന്‍ മുഹമ്മദ് അദ്ദേഹത്തിന്റെ ഉയര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നവരെ ജയിലിടയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയാണ്. ഇപ്പോഴത്തെ നടപടി അദ്ദേഹത്തിന്റെ ശക്തിപ്രകടമാക്കാന്‍ വേണ്ടിയും രാജകുടുംബാഗങ്ങള്‍ക്കുള്‍പ്പെടെയുള്ള സന്ദേശവുമാണ്,' എന്നാണ് യു.എസ് നയതന്ത്രജ്ഞ ഉദ്യോഗസ്ഥയായ ബെക്കാ വാസര്‍ പ്രതികരിച്ചത്.

Other News in this category



4malayalees Recommends