കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് യു.എ.ഇ വഴി സൗദിയിലേക്ക് പോകുന്ന എല്ലാ കണക്ടിംഗ് സര്‍വീസുകളും സൗദി റദ്ദാക്കി

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് യു.എ.ഇ വഴി സൗദിയിലേക്ക് പോകുന്ന എല്ലാ കണക്ടിംഗ് സര്‍വീസുകളും സൗദി റദ്ദാക്കി
കോവിഡ്19 ലോകത്താകെ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിലക്കുകള്‍ കര്‍ശനമാക്കി സൗദി അറേബ്യ. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് യു.എ.ഇ വഴി സൗദിയിലേക്ക് പോകുന്ന എല്ലാ കണക്ടിംഗ് സര്‍വീസുകളും സൗദി റദ്ദാക്കി. ഇന്ന് സൗദിയില്‍ ഒരു സൗദി പൗരനും യു.എസില്‍ നിന്നുള്ള ഒരാള്‍ക്കും രണ്ട് ബഹ്‌റൈന്‍ സ്വദേശികള്‍ക്കും കോവിഡ്19 സ്ഥിരീകരിച്ചു.

ഇവരുള്‍പ്പടെ 15 പേര്‍ക്കാണ് സൗദിയില്‍ കൊറോണ ബാധിച്ചത്. കൂടുല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനും രോഗബാധിതര്‍ രാജ്യത്ത് എത്തുന്നത് തടയാനുമാണ് രാജ്യത്തിന് പുറത്തുള്ള യാത്രാവിലക്ക് സൗദി കര്‍ശനമാക്കിയത്. ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വായുജല ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. സൗദിയില്‍ നിന്ന് ഒന്‍പത് രാജ്യങ്ങളിലേക്ക് ഒരു കാരണവശാലും പോകരുതെന്ന് സൗദി പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ഈ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. യു.എ.ഇ, ബെഹ്‌റൈന്‍, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കാണ് യാത്രാവിലക്കെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. വിദേശത്തുനിന്ന് എത്തി സൗദിയില്‍ താമസിക്കുന്നവര്‍ക്കും വിലക്ക് ബാധകമാണ്.വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കുണ്ട്.

Other News in this category4malayalees Recommends