കോവിഡ് 19 ; മുകേഷ് അംബാനിയ്ക്ക് ഏഷ്യയിലെ ധനികനെന്ന സ്ഥാനം നഷ്ടമായി

കോവിഡ് 19 ; മുകേഷ് അംബാനിയ്ക്ക് ഏഷ്യയിലെ ധനികനെന്ന സ്ഥാനം നഷ്ടമായി
കോവിഡ് 19 വൈറസ് ബാധ ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഏഷ്യയിലെ സമ്പന്നന്‍ എന്ന സ്ഥാനമാണ് നഷ്ടമായിരിക്കുന്നത്. ചൈനയിലെ ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക്ക് മായാണ് അംബാനിയെ മറികടന്നത്. എണ്ണ വില കുറഞ്ഞതും ഓഹരി വിപണിയിലെ തകര്‍ച്ചയുമാണ് അംബാനിയ്ക്ക് തിരിച്ചടിയായത്.

തിങ്കളാഴ്ച മാത്രം 580 കോടി ഡോളറിന്റെ നഷ്ടമാണ് അംബാനിക്കുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 29 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. 2009ന് ശേഷം ഇതാദ്യമായാണ് റിലയന്‍സ് ഓഹരികള്‍ ഇത്രയും വലിയ നഷ്ടം രേഖപ്പെടുത്തിയത്.

Other News in this category



4malayalees Recommends