വില്‍സണ്‍ കെ ബാബുക്കുട്ടി അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു

വില്‍സണ്‍ കെ ബാബുക്കുട്ടി അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു
ന്യൂയോര്‍ക്ക് : ഫൊക്കാനയുടെ 2020 2022 ലേക്കുള്ള തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള യുവനേതാവ് വില്‍സണ്‍ കെ ബാബുക്കുട്ടി അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു. ലീലാ മാരേറ്റ് നേതൃത്വം നല്‍കുന്ന ടീമില്‍ നിന്നായിരിക്കും വില്‍സണ്‍ തെരഞ്ഞെടുപ്പിനെ നേരിടുക. നിലവില്‍ കേരളാ സമാജം സ്റ്റാറ്റന്‍ ഐലന്റ് പ്രസിഡന്‍ഡ് , യു.എസ്.എ നോര്‍ത്ത് ഈസ്റ്റ് സഖ്യം സെക്രട്ടറി, ഹോം ഫോര്‍ ഹേംലസ്സ് മേല്‍ക്കുര പ്രോജക്ട് ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍, കോളേജ് ചെയര്‍മാര്‍, ബാലജന സഖ്യം മര്‍ത്തോമ്മാ ട്രസ്റ്റി എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വില്‍സന്‍ മികച്ച സംഘാടകനും യുവാക്കളുടെ കണ്ണിലുണ്ണിയുമാണ്.

തന്റെതായ വ്യക്തിത്വം സൂക്ഷിക്കുകയും ഫൊക്കാനയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തികുകയും ഫൊക്കാനയില്‍ ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുവാനും, സമഗ്രമായ ഒരു മാറ്റം വരുത്തുവാനും, നിലവില്‍ ഫൊക്കാനയെ തളര്‍ത്തുന്ന കോക്കസ് സംവിധാനം ഇല്ലായ്മ ചെയ്യുവാനും ഫൊക്കാനയിലെ ഏല്ലാവര്‍ക്കും തുല്യത ഉണ്ടാകുന്നതിന് വേണ്ടിയും , വില്‍സണ്‍ കെ ബാബുകുട്ടിയെ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ട് (ന്യൂയോര്‍ക്ക്), അലക്‌സ് തോമസ് ന്യൂയോര്‍ക്ക് (സെക്രട്ടറി), സുധാ കര്‍ത്ത (എക്‌സി വൈസ് പ്രസിഡന്‍ഡ് ) ഫിലാഡല്‍ഫിയ, ഡോ. സുജാ ജോസ് ന്യൂജേഴ്‌സി (വൈസ് പ്രസിഡന്റ്), പ്രസാദ് ജോണ്‍ ഫ്‌ളോറിഡ (അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി), ഷീലാ ജോസഫ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ ഏബ്രഹാം ഈപ്പന്‍ (ഹൂസ്റ്റണ്‍), ബോര്‍ഡ് ഓഫ് ട്രസ്റ്റി സണ്ണി ജോസഫ് (കാനഡ), റീജണല്‍ പ്രസിഡന്റ് റജി കുര്യന്‍ (ഹൂസ്റ്റണ്‍), അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജേക്കബ് കല്ലുപുരയ്ക്കല്‍ (ബോസ്റ്റണ്‍), ഷാജു സാം (ന്യൂയോര്‍ക്ക്), ജോജി കടവില്‍ (ഫിലാഡല്‍ഫിയ), മത്തായി മാത്തുള കാനഡ റീജണല്‍ വൈസ് പ്രസിഡന്‍ഡ് , കമ്മറ്റി മെമ്പര്‍മാരായ അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), തിരുവല്ല ബേബി (ന്യൂയോര്‍ക്ക്), അലക്‌സ് എബ്രാഹം (ന്യൂയോര്‍ക്ക്), ഷിബു വെന്മണി (ചിക്കാഗോ ) യൂത്ത് മെമ്പര്‍ ഗണേഷ് ഭട്ട് (വാഷിംഗ്ടണ്‍) സ്‌റ്റെഫിനി ഓലിക്കല്‍ (ഫ്രിലാഡല്‍ഫിയ ) ആല്‍ബിന്‍ ആന്റോ കണ്ണാടന്‍, സച്ചിന്‍ വിജയന്‍ (ഫിലാഡല്‍ഫിയ) എന്നിവര്‍ അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends