ഖത്തറില്‍ 262 പേര്‍ക്ക് കോവിഡ്-19 ; ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 238 പേര്‍ക്ക്

ഖത്തറില്‍ 262 പേര്‍ക്ക് കോവിഡ്-19 ; ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 238 പേര്‍ക്ക്
ഖത്തറില്‍ കൊവിഡ്19് ബാധിതരുടെ എണ്ണം 262 ആയി. ബുധനാഴ്ച മാത്രം 238 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്നവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ഖത്തര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തിലെ വിവിധ ഭാഗങ്ങളിലായി കൊവിഡ്19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം 14 രാജ്യത്തില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം വിലക്കിയിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ,തായ്‌ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, സിറിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഖത്തറില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Other News in this category



4malayalees Recommends