പ്രീ മാര്യേജ് കോഴ്സ്: സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

പ്രീ മാര്യേജ് കോഴ്സ്: സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

ചിക്കാഗോ സെന്റെ തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ആറു മുതല്‍ എട്ടുവരെ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടന്ന പ്രീ മാര്യേജ് കോഴ്സില്‍ പങ്കെടുത്തവര്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ് ഈ ത്രിദിന കോഴ്സിന് നേതൃത്വം നല്‍കിയത്.


കാനഡ, ഓസ്ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുമായി 34 യുവജനങ്ങള്‍ പങ്കെടുത്ത ഈ കോഴ്സില്‍ വിവാഹിതരാവാന്‍ പോകുന്ന യുവതിയുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ നടത്തപ്പെട്ടു.

ആദ്യമായി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന തങ്ങള്‍ക്ക് ഈ കോഴ്സ് ഏറെ സഹായകരമായിരുന്നു എന്ന് കോഴ്സില്‍ പങ്കെടുത്ത യുവജനങ്ങള്‍ അഭിപ്രായപ്പെട്ടു. ഫാദര്‍ തോമസ് മുളവനാല്‍, ഫാദര്‍ എബ്രഹാം മുത്തോലത്ത്, ഫാദര്‍ പോള്‍ ചൂരത്തൊട്ടിയില്‍, ഡോക്ടര്‍ അജിമോള്‍ പുത്തന്‍പുരയില്‍, തോമസ് മ്യാലില്‍, ആന്‍സി ചേലക്കല്‍, ജീന്‍സ്& ഷീന പുത്തന്‍പുരയില്‍, ടോം മൂലയില്‍, തമ്പി & ഷൈനി വിരുത്തികുളങ്ങര, ടോണി പുല്ലാപ്പള്ളി, ബെന്നി കാഞ്ഞിരപ്പാറ, ജെയ കുളങ്ങര തുടങ്ങിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

നാട്ടിലോ വിദേശത്തോ വിവാഹിതരാവാന്‍ ഉദ്ദേശിക്കുന്ന എല്ലാ ക്രൈസ്തവ യുവാക്കളും ഇത്തരം കോഴ്സുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കണം എന്ന് ക്നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍.തോമസ് മുളവനാല്‍ അറിയിച്ചു. ക്നാനായ റീജിയണിലെ അടുത്ത പ്രീ മാര്യേജ് കോഴ്സ് ഏപ്രില്‍ മാസത്തില്‍ ന്യൂയോര്‍ക്കിലും, ഒക്ടോബറില്‍ ചിക്കാഗോയിലും, ഡിസംബറില്‍ കാലിഫോര്‍ണിയയിലും വച്ച് നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ +1 (630) 2055078 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഫാമിലി കമ്മീഷണ്‍ ചെയര്‍മാന്‍ ശ്രീ.ടോണി പുല്ലാപ്പള്ളി അറിയിച്ചു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.


Other News in this category4malayalees Recommends