നോമ്പുകാല ധ്യാനം ഷംഷാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും

നോമ്പുകാല ധ്യാനം ഷംഷാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സരത്തോട് അനുബന്ധിച്ച് ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ഷംഷാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും . മാര്‍ച്ച് 27, 28, 29 വെള്ളി ശനി ഞായര്‍ ദിവസങ്ങളിലാണ് നടത്തപ്പെടുന്നത് . എല്ലാ ദിവസവും രാവിലെ 9 മണിക്ക് വി കുര്‍ബ്ബാനയോടുകൂടി ആരംഭിച്ച് വൈകീട്ട് 5 മണിക്ക് ആരാധനയോടെ സമാപിക്കും .


പ്രശസ്ത വാഗ്മിയും ധ്യാന ചിന്തകനുമായ ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ ധ്യാനത്തിനായി വിവിധ കമ്മിറ്റികളായി തിരിഞ്ഞ് വിപുലമായ കൃമികരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

Other News in this category4malayalees Recommends