ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് പ്രഖ്യാപിച്ച യാത്രാവിലക്ക് പ്രാബല്യത്തിലാകുന്ന സാഹചര്യത്തില്‍ സൗദിയിലേക്ക് തിരികെപ്പോകാന്‍ കഴിയുമോ എന്നതില്‍ പ്രവാസികള്‍ക്ക് ആശങ്കവേണ്ട; അവധിക്കു നാട്ടില്‍പ്പോയവരുടെ ഇഖാമ, റീ എന്‍ട്രി വിസ കാലാവധി നീട്ടി നല്‍കും

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കും തിരികെയും സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് അര്‍ധരാത്രിയോടെ പ്രാബല്യത്തിലാകും. അവധിക്കായി നാട്ടിലെത്തിയവര്‍ എങ്ങനെയും സൗദിയില്‍ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ്. വൈകിയാല്‍ സൗദിയില്‍ തിരികെ പ്രവേശിക്കാനുള്ള റീ എന്‍ട്രി വിസയുടെയും താമസാനുമതി രേഖയുടെയും (ഇഖാമ) കാലാവധി തീരുമെന്ന ആശങ്കയിലാണു നെട്ടോട്ടം.

അതേസമയം, ഈ ആശങ്ക വേണ്ടെന്നു സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. അവധിക്കു നാട്ടില്‍പ്പോയവരുടെ ഇഖാമയുടെയോ റീ എന്‍ട്രി വിസയുടെയോ കാലാവധി യാത്രാവിലക്ക് കാലയളവില്‍ അവസാനിക്കുന്നപക്ഷം, അതു നീട്ടിനല്‍കുമെന്നു ജവാസാത്ത് വ്യക്തമാക്കി. യാത്രാവിലക്ക് പ്രാബല്യത്തിലാകുന്നതിനു മുമ്പ് കാലാവധിയുള്ള ഇഖാമകള്‍ക്കും റീ എന്‍ട്രി വിസകള്‍ക്കും വിലക്കുസമയം ഗ്രേസ് പിരീയഡായി പരിഗണിച്ച് കാലാവധി നീട്ടിനല്‍കും. നിലവിലെ അസാധാരണ സാഹചര്യത്തില്‍ മാനുഷിക പരിഗണന നല്‍കിയാണ് ഈ നടപടി. കുടുംബത്തെ സൗദിയിലാക്കി മറ്റു രാജ്യങ്ങളില്‍ പോയി കുടുങ്ങുന്നവര്‍ അവിടുത്തെ സൗദി എംബസിയുമായി ബന്ധപ്പെട്ടാല്‍ പരിഹാരമുണ്ടാക്കുമെന്നും ജവാസാത്ത് അറിയിച്ചു.

Other News in this category

4malayalees Recommends