യുഎസില്‍ കൊറോണ വിളയാട്ടം അനിയന്ത്രിതമായി തുടരുന്നു; 114 ജീവനുകള്‍ കവര്‍ന്നപ്പോള്‍ 6490 പേര്‍ക്ക് രോഗബാധ; രോഗം 38 സ്‌റ്റേറ്റുകളിലേക്കും പടര്‍ന്നു; ജോലി നഷ്ടപ്പെടുന്നവര്‍ക്കും ബിസിനസുകള്‍ക്കും സാമ്പത്തിക സഹായമേകുമെന്ന് ട്രംപ്

യുഎസില്‍ കൊറോണ വിളയാട്ടം അനിയന്ത്രിതമായി തുടരുന്നു; 114 ജീവനുകള്‍ കവര്‍ന്നപ്പോള്‍ 6490 പേര്‍ക്ക് രോഗബാധ; രോഗം 38 സ്‌റ്റേറ്റുകളിലേക്കും പടര്‍ന്നു; ജോലി നഷ്ടപ്പെടുന്നവര്‍ക്കും ബിസിനസുകള്‍ക്കും സാമ്പത്തിക സഹായമേകുമെന്ന് ട്രംപ്
യുഎസില്‍ കൊറോണ വിളയാട്ടം അനിയന്ത്രിതമായി തുടരുന്നുവെന്നും മരണസംഖ്യ 114ല്‍ എത്തിയെന്നും റിപ്പോര്‍ട്ട്.ലോകമാകമാനം മരണം 8000കവിയുകയും ചെയ്തിട്ടുണ്ട്. മില്യണ്‍ കണക്കിന് പേര്‍ക്ക് തൊഴിലിന് ഭീഷണി നേരിടുകയും ബിസിനസ് സ്ഥാപനങ്ങള്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭരണകൂടം സാമ്പത്തിക സഹായം നല്‍കുമെന്ന് ഈ അവസരത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറപ്പേകുന്നുമുണ്ട്.

കൊറോണയെ പിടിച്ച് കെട്ടുന്നതിന് തന്റെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ക്കശമായ നിയമങ്ങള്‍ പാലിക്കുന്നത് മൂലം രാജ്യത്തെ തൊഴിലാളികള്‍ക്കും വ്യാപാര ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം നികത്താന്‍ ഗവണ്‍മെന്റ് സന്നദ്ധമാണെന്നാണ് ട്രംപ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.കൊറോണ പടര്‍ന്ന് പിടിക്കുന്നതിന്റെ തോത് കുറയ്ക്കാനായി രാജ്യത്തെ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ ,ബാറുകള്‍, തുടങ്ങിയവ അടച്ചിട്ട സാഹചര്യത്തില്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.

ഇതില്‍ നിന്നും കരകയറാന്‍ ഏവര്‍ക്കും സാമ്പത്തിക പിന്തുണയേകുമെന്നാണ് ട്രംപ് ഇന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ശേഷിക്കുന്ന സ്‌കൂള്‍ വര്‍ഷത്തിലുടനീളം സ്റ്റേറ്റിലെ സ്‌കൂളുകള്‍ അടച്ചിടുന്നത് തുടരുമെന്നാണ് കന്‍സാസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തീരുമാനമെടുക്കുന്ന യുഎസിലെ ആദ്യത്തെ സ്റ്റേറ്റായി കന്‍സാസ് മാറിയിരിക്കുകയാണ്. സ്റ്റേറ്റിലെ കാസിനോകളും അത്യാവശ്യമല്ലാത്ത ബിസിനസുകളും ഇന്ന് മുതല്‍ അടച്ചിടുമെന്നാണ് നെവേദ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നത്തെ കണക്കുകള്‍ പ്രകാരം യുഎസില്‍ 6490 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് യുഎസിലെ കൊറോണ മരണസംഖ്യ 33 ആയി ഉയര്‍ന്നിരുന്നു.വൈറസ് ചുരുങ്ങിയത് 38 സ്‌റ്റേറ്റുകളിലേക്കെങ്കിലും വ്യാപിച്ചുവെന്നാണ് ഫെഡറല്‍ ഹെല്‍ത്ത് ഒഫീഷ്യലുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends