യുഎസില്‍ കൊറോണയുടെ വിളയാട്ടം 18 മാസങ്ങളെങ്കിലും നിലനില്‍ക്കും; കൊറോണയ്‌ക്കെതിരെ ദീര്‍ഘകാല പോരാട്ടത്തിന് തയ്യാറെടുത്ത് ട്രംപ്; 149 പേര്‍ മരിച്ചപ്പോള്‍ 9000 പേര്‍ക്ക് രോഗബാധ; 24 മണിക്കൂറിനിടെ രോഗികളില്‍ 40 ശതമാനം പെരുപ്പം

യുഎസില്‍ കൊറോണയുടെ വിളയാട്ടം 18 മാസങ്ങളെങ്കിലും നിലനില്‍ക്കും;  കൊറോണയ്‌ക്കെതിരെ ദീര്‍ഘകാല പോരാട്ടത്തിന് തയ്യാറെടുത്ത് ട്രംപ്; 149 പേര്‍ മരിച്ചപ്പോള്‍ 9000 പേര്‍ക്ക് രോഗബാധ; 24 മണിക്കൂറിനിടെ രോഗികളില്‍ 40 ശതമാനം പെരുപ്പം
കൊറോണ യുഎസില്‍ ചുരുങ്ങിയത് 18 മാസങ്ങളെങ്കിലും സംഹാരതാണ്ഡവമാടുമെന്ന കണക്ക് കൂട്ടലില്‍ ഇത്രയും കാലം നീളുന്ന ഒരു പോരാട്ടത്തിനാണ് യുഎസിലെ ഫെഡറല്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നതെന്ന് റിപ്പോര്‍ട്ട്. വെറും രണ്ട് മാസം മുമ്പ് യുഎസില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ 9000 പേര്‍ക്ക് കൊറോണ ബാധിക്കുകയും 149 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

അനുദിനം കൊറോണ ബാധിതരുടെ എണ്ണം രാജ്യത്ത് കുത്തനെ ഉയര്‍ന്ന് കൊണ്ടിരിക്കുകയുമാണ്. ഇക്കാരണത്താല്‍ ഈ മഹാവ്യാധിയുടെ വിളയാട്ടം രാജ്യത്ത് അത്ര പെട്ടെന്നൊന്നും അവസാനിക്കില്ലെന്നും മറിച്ച് ചുരുങ്ങിയത് 18 മാസങ്ങളെങ്കിലും നീണ്ട് നില്‍ക്കുമെന്നും കണക്ക് കൂട്ടി അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് ഫെഡറല്‍ സര്‍ക്കാരിപ്പോള്‍.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ കേസുകളില്‍ 40 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാറിയ സാഹചര്യത്തില്‍ മരുന്നുകളുടെ ക്ഷാമം പരിഹരിക്കുന്നതിനും മെഡിക്കല്‍ കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിനായി രണ്ട് മെഡിക്കല്‍ ഷിപ്പുകള്‍ വിന്യസിക്കുമെന്നും യുഎസ് ഗവണ്‍മെന്റ് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു.ഒരു മഹായുദ്ധത്തിന് സമാനമായിട്ടാണ് യുഎസ് നിലവില്‍ കൊറോണയെ നേരിട്ട് കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ തന്നെ യുദ്ധകാലത്തെ പ്രസിഡന്റായി പരിഗണിക്കാമെന്നുമാണ് ട്രംപ് ഒരു പത്രസമ്മേളനത്തില്‍ വച്ച് ബുധനാഴ്ച വിശേഷിപ്പിച്ചിരിക്കുന്നത്. വളരെ ക്ലേശകരമായ അവസ്ഥയാണ് യുഎസില്‍ നിലവിലുള്ളതെന്നും ട്രംപ് സമ്മതിക്കുന്നു.

Other News in this category



4malayalees Recommends