കൊറോണ: സൗദി പൊതുഗതാഗതം നിര്‍ത്തുന്നു; ലംഘിച്ചാല്‍ വന്‍തുക പിഴ

കൊറോണ: സൗദി പൊതുഗതാഗതം നിര്‍ത്തുന്നു; ലംഘിച്ചാല്‍ വന്‍തുക പിഴ
കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സൗദിയില്‍ നാളെമുതല്‍ പൊതുഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തിവയ്ക്കും. നാളെ രാവിലെ ആറ് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. ആഭ്യന്തരവിമാനങ്ങളും ട്രെയിനുകളും ബസുകളും ടാക്‌സികളും സര്‍വീസ് നിര്‍ത്തും.

നാളെ രാവിലെ ആറു മുതല്‍ 14 ദിവസത്തേക്കാണ് സേവനങ്ങള്‍ നിര്‍ത്തി വെക്കുന്നത്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൊണ്ടു പോകുന്ന ബസ്സുകള്‍ക്ക് സര്‍വീസ് നടത്താം. കാര്‍ഗോ വിമാനങ്ങളും ട്രെയിനുകളും പതിവു പോലെ സര്‍വീസ് നടത്തും.

ഇന്നലെ രാത്രിയോടെ രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 274 ആയിരുന്നു. ഇന്നലെ രാത്രി 36 പേര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ റിയാദിലാണ്. 2 പേരുടെ നില വഷളായി തുടരുന്നു. എട്ട് പേര്‍ അസുഖത്തില്‍ നിന്നും മോചിതരായി. വിദേശത്തു നിന്നെത്തിയവര്‍ക്കാണ് കൂടുതലും അസുഖം സ്ഥിരീകരിച്ചത്.

അതേസമയം, ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 274 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍, ഭക്ഷണം ഉള്‍പ്പെടെയുള്ള അത്യാവശ്യസാധനങ്ങള്‍എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.Other News in this category4malayalees Recommends