ചെറുപ്പക്കാര്‍ കോവിഡിന് അതീതരാണെന്ന ധാരണ തെറ്റ്; ചെറുപ്പക്കാരിലും രോഗം മരണകാരണമാവുന്നുണ്ട്; വ്യക്തമാക്കി ലോകാരോഗ്യസംഘടന

ചെറുപ്പക്കാര്‍ കോവിഡിന് അതീതരാണെന്ന ധാരണ തെറ്റ്; ചെറുപ്പക്കാരിലും രോഗം മരണകാരണമാവുന്നുണ്ട്;  വ്യക്തമാക്കി ലോകാരോഗ്യസംഘടന

ചെറുപ്പക്കാര്‍ കോവിഡിന് അതീതരാണെന്ന ധാരണ തിരുത്തണമെന്ന് ലോകാരോഗ്യസംഘടന. ഈ തെറ്റിദ്ധാരണ സമ്പര്‍ക്ക നിയന്ത്രണം ലംഘിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. ചെറുപ്പക്കാരിലും രോഗം മരണകാരണമാവുന്നുണ്ടെന്ന് മനസിലാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


അതേസമയം, കോവിഡ് ബാധിച്ച് മുപ്പത് രാജ്യങ്ങളിലായി പതിനൊന്നായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയെട്ടുപേര്‍ മരിച്ചു. ഇറ്റലിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 4,032 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 627 മരണം. ഇന്നലെ 5,986പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനില്‍ 1,043പേരും ഇറാനില്‍ 1,433പേരും കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ മരണം 256 ആയി. ബ്രിട്ടനില്‍ 184പേര്‍ മരണത്തിന് കീഴടങ്ങി. ലോകത്താകെ രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരത്തിലേറെ പേരാണ് വൈറസ് ബാധിതരായി ചികില്‍സയില്‍ കഴിയുന്നത്.

Other News in this category4malayalees Recommends