കൊറോണ: സംശയങ്ങള്‍ക്ക് വിദ്ഗ്ദ ഡോക്ടര്‍മാര്‍ മറുപടി പറയുന്നു; ടെലികോണ്‍ഫറന്‍സ് ഞായറാഴ്ച

കൊറോണ: സംശയങ്ങള്‍ക്ക് വിദ്ഗ്ദ ഡോക്ടര്‍മാര്‍ മറുപടി പറയുന്നു; ടെലികോണ്‍ഫറന്‍സ് ഞായറാഴ്ച

ന്യുയോര്‍ക്ക്: കൊറോണ വൈറസ്, ചികില്‍സ എന്നിവ സംബന്ധിച്ച് വിദ്ഗദ ഡോക്ടര്‍മാരുടേ സംഘം സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.


ക്വീന്‍സ്, ലോംഗ് ഐലന്‍ഡ് കേന്ദ്രമായി ഒട്ടേറേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രുത്വം നല്‍കുന്ന എന്‍ഹാന്‍സ് കമ്യൂണിറ്റി ത്രൂ ഹാര്‍മോണിയസ് ഔട്ട് റീച്ച് (എക്കൊ) ആണു ഇത് സംബന്ധിച്ച ടെലികോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഈ ഞായറാഴ്ച (മാര്‍ച്ച് 22) വൈകിട്ട്8:30നു നടത്തുന്ന കോണ്‍ഫറന്‍സ് കോളിനു ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഡോ. ക്രുഷണ കിഷോര്‍ മോഡറേറ്ററായിരിക്കും.

വിദഗ്ധ ഡോക്ടര്‍മാരോടു തന്നെ സംശയങ്ങള്‍ ചോദിക്കുക. രോഗമുണ്ടോ എന്നറിയാന്‍ എപ്പോള്‍ ടെസ്റ്റ് നടത്തണം എവിടെയാണു അതിനു സൗകര്യം പോസിറ്റിവ് ആണെങ്കില്‍ എന്തു ചെയ്യണം എന്തെല്ലാം തരത്തിലൂള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാവും എക്കോ ഏതെല്ലാം തരത്തില്‍ സഹായമെത്തിക്കുന്നു മറ്റുള്ളവര്‍ക്ക് നിങ്ങള്‍ എങ്ങനെ സഹായമെത്തിക്കും

ഇങ്ങനെ നാനാ വിഷയങ്ങള്‍ കോളില്‍ ചര്‍ച്ച ചെയ്യും.

മാര്‍ച്ച് 22, ഞായര്‍ വൈകിട്ട് 8:30

വിളിക്കേണ്ട നമ്പര്‍ : 712 775 7031

അക്സസ് കോഡ്: 855 0700

Other News in this category



4malayalees Recommends