ന്യുമോണിയക്കെതിരെ വാക്‌സിന്‍ എടുക്കാന്‍ വന്ന ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മര്‍ക്കല്‍; വസതിയില്‍ ഇരുന്നുകൊണ്ട് ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കും

ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മര്‍ക്കല്‍ വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനം. ആംഗല മെര്‍ക്കലിനെ പരിശോധിച്ച ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് മുന്‍കരുതല്‍ നടപടി. വസതിയില്‍ ഇരുന്നുകൊണ്ട് ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാനാണ് നിലവിലെ തീരുമാനം.കഴിഞ്ഞ വെള്ളിയാഴ്ച്ച ന്യുമോണിയക്കെതിരെ ആംഗല മെര്‍ക്കലിന് വാക്സിന്‍ എടുത്തിരുന്നു. ഈ വാക്സിന്‍ എടുക്കാന്‍ വന്ന ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനമെടുത്തതെന്ന് ജര്‍മ്മന്‍ ചാന്‍സലറുടെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

കൊറോണ വൈറസ് വലിയ തോതില്‍ നാശം വിതച്ച് പടര്‍ന്നുപിടിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ജര്‍മ്മനി. ഇതുവരെ 23000ത്തിലേറെ ജര്‍മ്മന്‍കാര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല കണക്കുകള്‍ പ്രകാരം 92 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ട് പേരില്‍ കൂടുതല്‍ പേര്‍ രണ്ട് ആഴ്ച്ചത്തേക്ക് പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുന്നത് ജര്‍മ്മനി നിരോധിച്ചിരിക്കുകയാണ്.

Other News in this category4malayalees Recommends