ഗന്ധം തിരിച്ചറിയാന്‍ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക; ചിലപ്പോള്‍ കോവിഡിന്റെ ലക്ഷണമായേക്കാം; ഇറ്റലിയില്‍ രോഗം പിടിപെട്ട മൂന്നിലൊന്നു പേര്‍ക്കും ഗന്ധം തിരിച്ചറിയാന്‍ പറ്റാത്ത തരം അസുഖങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്

ഗന്ധം തിരിച്ചറിയാന്‍ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക; ചിലപ്പോള്‍ കോവിഡിന്റെ ലക്ഷണമായേക്കാം; ഇറ്റലിയില്‍ രോഗം പിടിപെട്ട മൂന്നിലൊന്നു പേര്‍ക്കും ഗന്ധം തിരിച്ചറിയാന്‍ പറ്റാത്ത തരം അസുഖങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്

ഗന്ധം തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും കൊവിഡ് പിടിപെട്ടതിന്റെ ലക്ഷണമാവാമെന്ന് യു.കെയിലെ നാസിക സംബന്ധമായ പഠനത്തില്‍ പറയുന്നു. ചിലപ്പോള്‍ മറ്റൊരു ലക്ഷണങ്ങളും കാണിച്ചില്ലെന്നു വരാമെന്നും പഠനത്തില്‍ പറയുന്നു.സൗത്ത് കൊറിയയിലും ചൈനയിലും ഇറ്റലിയിലും രോഗം പിടിപെട്ട മൂന്നിലൊന്നു രോഗികള്‍ക്കും ഗന്ധം തിരിച്ചറിയാന്‍ പറ്റാത്ത തരം അസുഖങ്ങളായ അനോസ്മിയ, ഹൈപോസ്മിയ എന്നിവ സ്ഥിരീകരിച്ചതായി യു.കെയിലെ ഇ.എന്‍.ടി വിദഗ്ദ്ധര്‍ അറിയിച്ചു.


'സൗത്ത് കൊറിയയില്‍ വ്യാപകമായി നടന്ന പരിശോധനയില്‍ 30 ശതമാനത്തോളം രോഗികള്‍ക്കും അനോസ്മിയ ഉള്ളതായി കണ്ടെത്തിയിരുന്നു,' ബ്രിട്ടീഷ് റിനോളജിക്കല്‍ സൊസൈറ്റി പ്രഫസര്‍ ക്ലേര്‍ ഹോപ്കിന്‍സും ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഓട്ടോറിനോളറിംഗൊളോജി പ്രസിഡന്റ് പ്രഫസര്‍ നിര്‍മല്‍ കുമാറും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.ലോകത്ത് രോഗം സ്ഥിരീകരിച്ച പല രോഗികള്‍ക്കും കൊവിഡ് 109ന്റെ മറ്റു ലക്ഷണങ്ങളൊന്നും കാണിക്കാതെ മണവും രുചിയും കിട്ടാത്ത ലക്ഷണങ്ങളാണ് കാണിച്ചതെന്നും പ്രൊഫസര്‍മാര്‍ പറഞ്ഞു. അല്ലാത്തവര്‍ക്ക് വലിയ പനിയും ചുമയുമാണ് ലക്ഷണങ്ങളായി കണ്ടുവന്നത്.

'രോഗം സ്ഥിരീകരിക്കുന്നവരില്‍ മറ്റു ലക്ഷണങ്ങളൊന്നുമില്ലാതെ അനോസ്മിയ മാത്രം റിപ്പോര്‍ട്ടു ചെയ്യുന്ന ആളുകളുടെ എണ്ണം കൂടുതലാണ്,'പ്രസ്താവനയില്‍ പറയുന്നു.

Other News in this category



4malayalees Recommends