കോവിഡ് 19 പ്രതിരോധ നടപടി; ദുബൈയിലെ എമിറേറ്റ്‌സ് എയല്‍ലൈന്‍സ് മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനം; എമിറേറ്റ്‌സിന്റെ മുഴുവന്‍ പാസഞ്ചര്‍ സര്‍വീസുകളും ബുധനാഴ്ച മുതല്‍ നിര്‍ത്തും

കോവിഡ് 19 പ്രതിരോധ നടപടി;  ദുബൈയിലെ എമിറേറ്റ്‌സ് എയല്‍ലൈന്‍സ് മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനം; എമിറേറ്റ്‌സിന്റെ മുഴുവന്‍ പാസഞ്ചര്‍ സര്‍വീസുകളും ബുധനാഴ്ച മുതല്‍ നിര്‍ത്തും

ദുബൈയിലെ എമിറേറ്റ്‌സ് എയല്‍ലൈന്‍സ് മുഴുവന്‍ യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്‌സിന്റെ മുഴുവന്‍ പാസഞ്ചര്‍ സര്‍വീസുകളും ബുധനാഴ്ച മുതല്‍ നിര്‍ത്തുകയാണെന്ന് സി ഇ ഒ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍മക്തൂം അറിയിച്ചു. രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്ന് യാത്രക്കുള്ള ആത്മവിശ്വാസം വീണ്ടെടുക്കുന്നത് വരെ വിമാനസര്‍വീസുകള്‍ നിര്‍ത്തവെക്കാനാണ് തീരുമാനം. ലോകത്തെ 159 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനകമ്പനിയാണ് എമിറേറ്റ്‌സ്.

Other News in this category4malayalees Recommends