യുഎഇയില്‍ ഷോപ്പിങ് മാളുകളും മറ്റു വ്യവസായ കേന്ദ്രങ്ങളും രണ്ടാഴ്ചത്തേയ്ക്ക് അടക്കും; നിബന്ധന പ്രാബല്യത്തില്‍ വരിക അടുത്ത 48 മണിക്കൂറിന് ശേഷം; വ്യവസായ കേന്ദ്രങ്ങളും, ഫ്രഷ് മത്സ്യം, മാംസം, പച്ചക്കറി വില്‍പന കേന്ദ്രം എന്നിവയും അടയ്ക്കും

യുഎഇയില്‍ ഷോപ്പിങ് മാളുകളും മറ്റു വ്യവസായ കേന്ദ്രങ്ങളും, ഫ്രഷ് മത്സ്യം, മാംസം, പച്ചക്കറി വില്‍പന കേന്ദ്രങ്ങളും രണ്ടാഴ്ചത്തേയ്ക്ക് അടക്കും. അടുത്ത 48 മണിക്കൂറിന് ശേഷമാണ് നിബന്ധന പ്രാബല്യത്തില്‍ വരികയെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്.

എന്നാല്‍, ഫാര്‍മസികള്‍, കോ ഓപറേറ്റീവ് സൊസൈറ്റികള്‍, ഗ്രോസറി, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന ഭക്ഷണ വില്‍പന കേന്ദ്രങ്ങള്‍, മത്സ്യം, മാംസം, പച്ചക്കറി മൊത്തക്കച്ചവട കേന്ദ്രങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടില്ല. പക്ഷേ, റസ്റ്ററന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. ആവശ്യക്കാര്‍ക്ക് വീടുകളിലേയ്ക്ക് കൊണ്ടുപോയി കഴിക്കാം.

ആളുകള്‍ പുറത്തിറങ്ങുന്നത് വളരെ അത്യാവശ്യത്തിനും ജോലി ആവശ്യത്തിനും മാത്രമായിരിക്കണം. കാറില്‍ കുടുംബത്തിലെ മൂന്നില്‍ കൂടുതല്‍ ആളുകള്‍ കയറരുത്. പൊതു ഇടങ്ങളില്‍ സംഘം ചേര്‍ന്ന് നില്‍ക്കരുതെന്നും നിര്‍ദേശിച്ചു.

Other News in this category

4malayalees Recommends