കൊവിഡ് 19 പിടിച്ചുലക്കിയ ഇറ്റലി തിരിച്ചുവരവിന്റെ പാതയില്‍; കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്; പുതിയ രോഗബാധിതരുടെ എണ്ണത്തിലും കുറവ്

കൊവിഡ് 19 പിടിച്ചുലക്കിയ ഇറ്റലി തിരിച്ചുവരവിന്റെ പാതയില്‍; കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്; പുതിയ രോഗബാധിതരുടെ എണ്ണത്തിലും കുറവ്

കൊവിഡ് 19 പിടിച്ചുലക്കിയ ഇറ്റലി തിരിച്ചുവരവിന്റെ പാതയില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി.ശനിയാഴ്ച 793 പേര്‍ മരിച്ച ഇറ്റലിയില്‍ ഞായറാഴ്ച 651 പേരും തിങ്കളാഴ്ച 602 പേരുമാണ് മരിച്ചത്.രാജ്യത്ത് തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം വൈറസ് ബാധയില്‍ മരിച്ചത് 6078 പേരാണ്. 63,928 പേര്‍ക്ക് ഇറ്റലിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറ്റലിയിലെ രോഗപ്രതിരോധത്തിനും ശുശ്രൂഷയ്ക്കുമായി ക്യൂബയില്‍ നിന്നുള്ള 54 പേരടങ്ങുന്ന സംഘം എത്തിയിരുന്നു. രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാര്‍ഡി മേഖലയിലാണ് അഭ്യര്‍ഥന അനുസരിച്ച് ക്യൂബന്‍ മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുക.


അതേസമയം രാജ്യത്ത് 95 വയസുള്ള സ്ത്രീ കൊവിഡ് 19 വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അല്‍മ ക്ലാര കോര്‍സിനി എന്ന 95 കാരിയെ മാര്‍ച്ച് അഞ്ചിനാണ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് പാവുലോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മൂന്നാഴ്ചയ്ക്കകം അവരുടെ അസുഖം പൂര്‍ണ്ണായി ഭേദമായി എന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബറിസ് ജോണ്‍സണ്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാവു എന്നും കൂട്ടം കൂടരുതെന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടു. സ്‌പെയിനിലും സ്ഥിതി രൂക്ഷമാണ്. ആകെ 2206 പേരാണ് ഇതുവരെ സ്‌പെയിനില്‍ ജീവന്‍ നഷ്ടമായത്. അതേസമയം വൈറസ് വ്യാപനത്തെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടിരിക്കുന്നത്. 67 ദിവസം കൊണ്ടാണ് വൈറസ് ആദ്യത്തെ ഒരു ലക്ഷം പേരിലേക്ക് എത്തിയതെങ്കില്‍ പതിനൊന്ന് ദിവസം കൊണ്ട് അത് രണ്ടുലക്ഷവും പിന്നീട് നാല് ദിവസംകൊണ്ട് മൂന്ന് ലക്ഷം പിന്നിട്ടുവെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends