വിസകാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസവുമായി യുഎഇ; കാലാവധി കഴിയും മുമ്പ് പുറത്ത് പോകാന്‍ കഴിയാത്ത സന്ദര്‍ശകരെ നിയമപരമായി രാജ്യത്ത് തങ്ങാന്‍ അനുവദിക്കും; സന്ദര്‍ശക വിസയിലെത്തിയവരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കും

കൊവിഡ് 19 സാഹചര്യം നിലനില്‍ക്കെ വിസാ കാലാവധി കഴിയും മുമ്പ് പുറത്ത് പോകാന്‍ കഴിയാത്ത സന്ദര്‍ശകരെ നിയമപരമായി രാജ്യത്ത് തങ്ങാന്‍ അനുവദിക്കുമെന്ന് യുഎഇ. ഇവരുടെ വിസാ കാലാവധി നീട്ടി നല്‍കും. രോഗ പ്രതിരോധത്തിന്റെ ഭാഗമായി വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് സന്ദര്‍ശക വിസയിലുള്ള പലര്‍ക്കും രാജ്യം വിടാന്‍ കഴിഞ്ഞിരുന്നില്ല. തൊഴിലന്വേഷിച്ചും മറ്റും ഇവിടെയെത്തിയ വിസാ കാലാവധി കഴിഞ്ഞ മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് യുഎഇയുടെ പുതിയതീരുമാനം.

Other News in this category4malayalees Recommends