ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടെയും മകളായ നക്ഷത്രയോടൊപ്പം ചിത്രം വരയ്ക്കുന്ന അല്ലിയുടെ ചിത്രം പങ്കുവെച്ച് സുപ്രിയ; അല്ലി മോളുടെ ബോറടി എങ്ങനെ മാറ്റുമെന്ന ആലോചനയില്‍ താരം; കൂടെ ഇരുന്ന് കളിക്കൂ സുപ്പൂ എന്നുപദേശിച്ച് പൂര്‍ണിമയും

കോവിഡ് 19 ഭീതിയില്‍ സ്‌കൂളുകള്‍ നേരത്തെ അടച്ചതോടെ അല്ലി മോളുടെ ബോറടി എങ്ങനെ മാറ്റുമെന്നാണ് സുപ്രിയയുടെ ആലോചന. മകളെ വീടിനകത്ത് മുഷിപ്പിക്കാതെ ഇരുത്താന്‍ താനേറെ കഷ്ടപ്പെടുന്നുവെന്നാണ് സുപ്രിയ പറയുന്നത്. നിങ്ങളെല്ലാവരും എങ്ങനെയാണ് മക്കളെ എന്‍ഗേജ് ചെയ്തിരുത്തുന്നതെന്നാണ് സുപ്രിയ ചോദിക്കുന്നത്. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടെയും മകളായ നക്ഷത്രയോടൊപ്പം പടം വരച്ചുകൊണ്ടിരിക്കുന്ന അല്ലിയുടെ ചിത്രം പങ്കുവച്ചായിരുന്നു സുപ്രിയയുടെ ചോദ്യം

'പ്രിയപ്പെട്ട അമ്മമാരെ എനിക്കൊന്ന് പറഞ്ഞ് തരൂ, ഈ ഐസലേഷന്‍ കാലത്ത് നിങ്ങള്‍ക്ക് എങ്ങനെയാണ് നിങ്ങളുടെ മക്കളെ വീട്ടില്‍ ബോറടി കൂടാതെ ഇരുത്താന്‍ കഴിയുന്നത്, കുറച്ച് പൊടിക്കൈകള്‍ പറഞ്ഞു തരൂ.'-സുപ്രിയ കുറിച്ചു. സുപ്രിയ പങ്കുവച്ച പോസ്റ്റിന് താഴെ ടിപ്പുമായി പൂര്‍ണിമയും എത്തി.

കൂടെ ഇരുന്ന് കളിക്കൂ സുപ്പൂ, അതായിരിക്കും ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം.' എന്നാണ് പൂര്‍ണിമ പറയുന്നത്. നിരവധി അമ്മമാരും തങ്ങളുടെ ടിപ്സുകള്‍ പോസ്റ്റിനു താഴെ ഷെയര്‍ ചെയ്യുന്നുണ്ട്. പുത്തന്‍ ഐഡിയകള്‍ പങ്കുവച്ച അമ്മമാര്‍ക്ക് മറുപടിയായി നന്ദി പറയാനും സുപ്രിയ മറന്നില്ല.

Other News in this category4malayalees Recommends