വീട്ടുജോലി ചെയ്ത് വീട്ടുകാരനായി ബിജു മേനോന്‍; ഒപ്പം കൂടി മകന്‍ ദക്ഷും; തിരക്കുകളൊക്കെ മാറ്റിവച്ച് കുടുംബത്തിനൊപ്പം ചേര്‍ന്ന ബിജു മേനോന്റെ ചിത്രം പങ്കുവെച്ചത് സംയുക്ത വര്‍മ; ചിത്രങ്ങള്‍ കാണാം

വീട്ടുജോലി ചെയ്ത് വീട്ടുകാരനായി ബിജു മേനോന്‍; ഒപ്പം കൂടി മകന്‍ ദക്ഷും; തിരക്കുകളൊക്കെ മാറ്റിവച്ച് കുടുംബത്തിനൊപ്പം ചേര്‍ന്ന ബിജു മേനോന്റെ ചിത്രം പങ്കുവെച്ചത് സംയുക്ത വര്‍മ; ചിത്രങ്ങള്‍ കാണാം

വീട്ടുജോലി ചെയ്യുന്ന ബിജു മേനോന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ചിത്രം പങ്കുവച്ചതാകട്ടെ ഭാര്യ സംയുക്ത വര്‍മയും. സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചതോടെ തിരക്കുകളൊക്കെ മാറ്റിവച്ച് കുടുംബത്തിനൊപ്പമാണ് ബിജു മേനോന്‍. സ്‌കൂള്‍ അടച്ചതിനാല്‍ മകന്‍ ദക്ഷും ഒപ്പമുണ്ട്.


മകന്‍ ദക്ഷും ബിജു മേനോനും വീട്ടിലെ പണികള്‍ എടുക്കുന്ന ചില ചിത്രങ്ങളാണ് സംയുക്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ചെറിയ ചെറിയ വിജയങ്ങള്‍ ആഘോഷിക്കുകയാണ്. ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് നന്ദി, വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ.' എന്നാണ് താരം ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്

അച്ഛനും മകനും ചേര്‍ന്ന് വീടിനു പുറത്തുള്ള ചെടിച്ചട്ടികള്‍ പെയിന്റ് ചെയ്യുകയും അല്ലറ ചില്ലറ മരപ്പണികള്‍ ചെയ്യുന്നതും ചെയ്യുന്നതുമൊക്കെ ചിത്രത്തില്‍ കാണാം.

Other News in this category



4malayalees Recommends