'ഇത് നമ്മക്ക് കിട്ടിയ ബല്യ ചാന്‍സാണ്...ഞ്ഞമ്മടെ കൂട്ടത്തില്‍ മലയാളം അറിയാത്തവര്‍ക്ക് ഇത് ട്രാന്‍സ്ലേറ്റ് ചെയ്ത്കൊടുക്കണം' ; കുവൈത്ത് ചാനലില്‍ കോഴിക്കോടന്‍ മലയാളത്തില്‍ കൊറോണ ബോധവല്‍ക്കരണം; പരിപാടിയുടെ വീഡിയോ കാണാം

കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ മലയാളികള്‍ക്ക് തനി കോഴിക്കോടന്‍ ഭാഷയില്‍ കൊറോണ വൈറസ് വാര്‍ത്തകളും ബോധവത്കരണവും അവതരിപ്പിച്ച് മറിയം അല്‍ ഖബന്ദി. കുവൈത്ത് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങളും കൊറോണ വൈറസ് ബാധിതരുടെ എണ്ണവും സ്വീകരിക്കേണ്ട മുന്‍കരുതലുകളും അടക്കമാണ് മറിയം അല്‍ ഖബന്ദി വിവരിക്കുന്നത്.

നേരത്തേയും മലയാളത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച് പകുതി മലയാളി കൂടിയായ മറിയം അല്‍ ഖബന്ദി ശ്രദ്ധനേടിയിട്ടുണ്ട്. അബ്ദുള്ള അല്‍ ഖബന്ദി എന്ന കുവൈത്ത് സ്വദേശിയായ മറിയത്തിന്റെ പിതാവ് 1982-ലാണ് കോഴിക്കോട്ടുകാരിയായ ആയിഷാബി ഉമര്‍കോയയെ വിവാഹം കഴിക്കുന്നത്. 1987-ല്‍ ഇവര്‍ക്ക് ജനിച്ചതാണ് മറിയം.വിദ്യാഭ്യാസം പൂര്‍ണ്ണമായും കുവൈത്തില്‍ പൂര്‍ത്തിയാക്കിയ മറിയം അവിടുത്തെ ടെലിവിഷന്‍ ചാനലില്‍ കാലാവസ്ഥ വാര്‍ത്താ അവതാരകയായി മാറി. കുവൈത്ത് സര്‍ക്കാര്‍ സ്‌കൂളിലെ സര്‍ക്കാര്‍ അധ്യാപിക കൂടിയാണ് അവര്‍. ഉമ്മ ആയിഷയില്‍ നിന്നാണ് ഒഴുക്കോടെ കോഴിക്കോടന്‍ മലയാളം പറയാന്‍ പഠിച്ചത്.

https://www.facebook.com/theepaarum/videos/1082078578823805/

Other News in this category

4malayalees Recommends