മണിച്ചിത്രത്താഴിലെ അല്ലി ഇവിടെയുണ്ട്; അല്ലിയായി അഭിനയിച്ച നടി രുദ്രയുടെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍; സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തത് വിമാനത്താവളത്തില്‍ വെച്ച് ആരാധകന്‍ പകര്‍ത്തിയ ചിത്രം

മണിച്ചിത്രത്താഴിലെ അല്ലി ഇവിടെയുണ്ട്. അല്ലിയായി അഭിനയിച്ച നടി രുദ്രയുടെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രണവ് മാധവ് എന്നൊരു ആരാധകന്‍ എടുത്ത ചിത്രമാണ് െൈവറലാകുന്നത്. ''അല്ലിയ്ക്ക് ആഭരണം എടുക്കാന്‍ ഞാന്‍ വന്നാല്‍ മതിയൊ എന്നു ചോദിച്ചു. ഈ മുഖം മറന്നോ?'' എന്നു പറഞ്ഞാണ് പ്രണവ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

വിമാനത്താവളത്തില്‍ വച്ചാണ് രുദ്രയ്‌ക്കൊപ്പമുള്ള സെല്‍ഫി പ്രണവ് എടുത്തത്. ചിത്രം നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. 2000 ന് ശേഷം രുദ്ര സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഇതിനിടെ ടെലിവിഷനില്‍ സജീവമായിരുന്നു. 1996 ല്‍ പുറത്തിറങ്ങിയ കുടുംബക്കോടതിയായിരുന്നു അവസാന മലയാള ചിത്രം.

Other News in this category4malayalees Recommends