ഓസ്‌ട്രേലിയിയലെ കൊറോണ രോഗികളുടെ എണ്ണം പത്ത് ദിവസങ്ങള്‍ക്കം 10,000ത്തില്‍ എത്തും; ഓരോ മൂന്ന് ദിവസം കൂടുമ്പോഴും കേസുകള്‍ ഇരട്ടിക്കുന്നു; കൊലയാളി വൈറസ് രാജ്യത്തെ വിഴുങ്ങുന്നത് അതിദ്രുതമായെന്ന് മുന്നറിയിപ്പ്; രാജ്യം മറ്റൊരു ഇറ്റലിയാകുമോ...?

ഓസ്‌ട്രേലിയിയലെ കൊറോണ രോഗികളുടെ എണ്ണം പത്ത് ദിവസങ്ങള്‍ക്കം 10,000ത്തില്‍ എത്തും; ഓരോ മൂന്ന് ദിവസം കൂടുമ്പോഴും കേസുകള്‍ ഇരട്ടിക്കുന്നു; കൊലയാളി വൈറസ് രാജ്യത്തെ വിഴുങ്ങുന്നത് അതിദ്രുതമായെന്ന് മുന്നറിയിപ്പ്; രാജ്യം മറ്റൊരു ഇറ്റലിയാകുമോ...?

ഓസ്‌ട്രേലിയിയലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് ദിവസങ്ങള്‍ക്കം 10,000ത്തില്‍ എത്തുമെന്ന് പ്രവചിക്കുന്ന ഒരു മോഡല്‍ പുറത്ത് വന്നു തിങ്കളാഴ്ച രാത്രിയിലെ കണക്ക് പ്രകാരം രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 1680 ആയിരുന്നു. എന്നാല്‍ ഇന്ന് ഉച്ചക്ക് ശേഷം പുറത്ത് വന്ന കണക്കനുസരിച്ച് ഇവരുടെ എണ്ണം 2136 ആയാണ് ഉയര്‍ന്നിരിക്കുന്നത്.ഈ നില തുടര്‍ന്നാല്‍ പത്ത് ദിവസങ്ങള്‍ക്കം മൊത്തം കോവിഡ് 19 ബാധിതര്‍ രാജ്യത്ത് 10,000ആയിത്തീരുമെന്ന പ്രവചനം നടത്തിയിരിക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണിലെ അസോസിയേറ്റ് പ്രഫസറായ ബെന്‍ ഫിലിപ്‌സാണ്. ഇതോടെ രാജ്യം കൊറോണ ദുരന്തത്തിന്റെ കാര്യത്തില്‍ അടുത്ത ഇറ്റലിയാകുമോ എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഉയരുന്നുണ്ട്.


രാജ്യത്തെ വൈറസ് പടര്‍ച്ച വളരെ വേഗത്തിലാണെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. ഇന്‍വാസീവ് പോപ്പുലേഷന്‍സില്‍ സ്‌പെഷ്യലൈസ് ചെയ്ത പേര് കേട്ട ഒരു എക്കോളജിസ്റ്റായ പ്രഫ.ഫിലിപ്‌സ് ഒരു ഇന്ററാക്ടീവ് വെബ്‌സൈറ്റ് വികസിപ്പിച്ചിട്ടുണ്ട്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് എത്ര കോവിഡ് 19 കേസുകളുണ്ടാകുമെന്ന് കണക്ക് കൂട്ടാന്‍ പ്രസ്തുത വെബ്‌സൈറ്റ് റോ ഡാറ്റകളെ ഉപയോഗിച്ചാണ് പുതിയ മോഡല്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്നത്തെ നിലയില്‍ രോഗപ്പകര്‍ച്ച തുടര്‍ന്നാണ് പത്ത് ദിവസങ്ങള്‍ക്കം രോഗികളുടെ എണ്ണം ഇത്രയധികം വര്‍ധിക്കുകയെന്നും ഫിലിപ്‌സ് പ്രവചിക്കുന്നു.

അതായത് കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വൈറസ് ഏത് നിരക്കിലാണോ പടര്‍ന്നിരിക്കുന്നത് അതേ നിരക്ക് വരുന്ന പത്ത് ദിവസങ്ങളിലും തുടര്‍ന്നാണ് ഈ സ്ഥിതി സംജാതമാകാന്‍ പോകുന്നത്. എന്നാല്‍ പരക്കുന്ന നിരക്ക് ഇനിയും വര്‍ധിച്ചാല്‍ പത്ത് ദിവസങ്ങള്‍ക്കം പ്രതിസന്ധി താന്‍ പ്രവചിച്ചതിനേക്കാള്‍ രൂക്ഷമാകാനാണ് സാധ്യതയെന്നും അദ്ദേഹം കടുത്ത മുന്നറിയിപ്പേകുന്നു. ഓരോ മൂന്ന് ദിവസങ്ങള്‍ കൂടുന്തോറും രാജ്യത്തെ കൊറോണ കേസുകള്‍ ഇരട്ടിയാകുന്നുവെന്നും കഴിഞ്ഞ ചൊവ്വാഴ്ച വെറും 454 കേസുകളുള്ളയിടത്ത് നിന്നാണ് ഇപ്പോഴത്തെ നിലയിലെത്തിയിരിക്കുന്നതെന്നും ഫിലിപ്‌സ് എടുത്ത് കാട്ടുന്നു.


Other News in this category



4malayalees Recommends