ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണങ്ങള്‍ തുടരുന്നു; ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 743 പേര്‍ മരിച്ചു; പുതുതായി രോഗം സ്ഥിരീകരിച്ചത് 5249 പേര്‍ക്ക്; സ്പെയിനില്‍ ഇന്ന് മരിച്ചത് 489 പേര്‍

ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണങ്ങള്‍ തുടരുന്നു; ഇറ്റലിയില്‍  കഴിഞ്ഞ 24 മണിക്കൂറില്‍ 743 പേര്‍ മരിച്ചു; പുതുതായി രോഗം സ്ഥിരീകരിച്ചത്  5249 പേര്‍ക്ക്;  സ്പെയിനില്‍ ഇന്ന് മരിച്ചത് 489 പേര്‍

ലോകത്ത് കോവിഡ് മരണം 18000 കടന്നു . നാല് ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട് . ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ് . ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 743 പേര്‍ മരിച്ചു . 5249 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്പെയിനില്‍ ഇന്ന് മരിച്ചത് 489 പേരാണ് . അമേരിക്കയില്‍ രോഗികളുടെ എണ്ണം അരലക്ഷത്തോളമെത്തി.അമേരിക്കയില്‍ ഇന്ന് മാത്രം 5800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ ട്യുന്‍ബെര്‍ഗിനെ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. തന്റെ രോഗവിവരം ഗ്രെറ്റ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്.


കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം സ്പെയിനില്‍ നാലായിരത്തി അഞ്ഞൂറ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു . ഇറ്റലിയില്‍ ആകെ മരണം ആറായിരം കടന്നു. സ്പെയിനില്‍ പ്രായമായ രോഗികളെ അഗതിമന്ദിരങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വൃദ്ധ രോഗികളെ രക്ഷിക്കുന്ന ദൗത്യം സൈന്യത്തെ ഏല്‍പ്പിച്ചു. കോവിഡിന്റെ പിടിയില്‍ നിന്ന് കരകയറുന്ന ചൈന യാത്രാ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോകത്തെ എല്ലാ സംഘര്‍ഷമേഖലകളിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആഹ്വാനം ചെയ്തു.

Other News in this category



4malayalees Recommends