സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാലകള്‍ ഇനിയൊരു അറിയിപ്പുണ്ടാവും വരെ തുറക്കേണ്ടെന്ന് തീരുമാനം; സംസ്ഥാനത്ത് മദ്യ വില്‍പ്പന അവസാനിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാലകള്‍ ഇനിയൊരു അറിയിപ്പുണ്ടാവും വരെ തുറക്കേണ്ടെന്ന് തീരുമാനം; സംസ്ഥാനത്ത് മദ്യ വില്‍പ്പന അവസാനിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാലകള്‍ ഇനിയൊരു അറിയിപ്പുണ്ടാവും വരെ തുറക്കേണ്ടെന്ന് ബെവ്‌കോ എംഡി ജി.സ്പര്‍ജന്‍ കുമാര്‍ ഉത്തരവിട്ടു. ദേശീയതലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിലെ തീരുമാനം അറിഞ്ഞ ശേഷം മാത്രം മദ്യവില്‍പനാശാലകള്‍ തുറന്നാല്‍ മതിയെന്നാണ് എംഡി നല്‍കിയിരിക്കുന്ന നിര്‍ദേശം. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക്ക് ഡൗണില്‍ സ്വകാര്യ ബാറുകള്‍ അടച്ചു പൂട്ടിയിരുന്നുവെങ്കിലും മദ്യവില്‍പനശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ വീട്ടിലിരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ മദ്യവില്‍പന ശാലകളില്‍ ആളുകള്‍ തടിച്ചു കൂടുന്ന അവസ്ഥയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.


എന്നാല്‍ മദ്യത്തെ അവശ്യവസ്തുവായാണ് കാണുന്നതെന്നും പെട്ടെന്ന് മദ്യം നിരോധിച്ചാല്‍ ഉണ്ടാവുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ?ഗുരുതരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മദ്യവില്‍പനശാലകള്‍ അടച്ചിടാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ തീര്‍ത്തും അപ്രതീക്ഷിതമായി പ്രധാനമന്ത്രി ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്നു ചേരുന്ന മന്ത്രിസഭായോ?ഗം മദ്യവില്‍പന സംബന്ധിച്ച നിര്‍ണായക തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം സ്വകാര്യ ബാര്‍ കൗണ്ടറുകള്‍ വഴി മദ്യ വില്‍ക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടനെ തീരുമാനമെടുക്കില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിന്നാലെ കേന്ദ്രസര്‍ക്കാരും മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിടുക്കപ്പെട്ട് ഒരു തീരുമാനത്തിലേക്ക് പോകേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ക് ഡൗണിന്റെ ഭാ?ഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബാറുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബെവ്‌കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റേയും വിദേശ മദ്യവില്‍പനശാലകള്‍ അടച്ചിട്ടതുമില്ല. കടുത്ത നിയന്ത്രണങ്ങളോടെ നടപ്പാക്കുന്ന ലോക്ക് ഡൗണിനിടയിലും മദ്യവില്‍പനശാലകളില്‍ കനത്ത തിരക്കനുഭവപ്പെടുകയും വരുമാനം മുടങ്ങിയ ബാര്‍ലോബി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്വകാര്യ ബാര്‍ കൗണ്ടറുകള്‍ വഴി മദ്യം വില്‍ക്കാനുള്ള ആലോചന സര്‍ക്കാരും എക്‌സൈസ് വകുപ്പും ആരംഭിച്ചത്.

Other News in this category4malayalees Recommends