'അടച്ചുപൂട്ടല്‍ നിര്‍ദേശങ്ങള്‍ ജനംലംഘിക്കുകയാണെങ്കില്‍ പൂര്‍ണ്ണമായും കര്‍ഫ്യൂ ഏര്‍പ്പെടുത്തും; ലംഘിക്കുന്നവരെ അവിടെ വെച്ച് തന്നെ വെടിക്കാനുള്ള ഉത്തരവിറക്കേണ്ടിവരും'; കര്‍ശന മുന്നറിയിപ്പുമായി തെലങ്കാന മുഖ്യന്ത്രി കെ.ചന്ദ്രശേരറാവു

'അടച്ചുപൂട്ടല്‍ നിര്‍ദേശങ്ങള്‍ ജനംലംഘിക്കുകയാണെങ്കില്‍ പൂര്‍ണ്ണമായും കര്‍ഫ്യൂ ഏര്‍പ്പെടുത്തും; ലംഘിക്കുന്നവരെ അവിടെ വെച്ച് തന്നെ വെടിക്കാനുള്ള ഉത്തരവിറക്കേണ്ടിവരും'; കര്‍ശന മുന്നറിയിപ്പുമായി തെലങ്കാന മുഖ്യന്ത്രി കെ.ചന്ദ്രശേരറാവു

കൊറോണവൈറസ് വ്യാപനം തടയുന്നതിനായുള്ള അടച്ചുപൂട്ടല്‍ നിര്‍ദേശം ജനം ലംഘിച്ചാല്‍ വെടിവെക്കാനുള്ള ഉത്തരവടക്കമുണ്ടാകുമെന്ന് തെലങ്കാന മുഖ്യന്ത്രി കെ.ചന്ദ്രശേരറാവുവിന്റെ മുന്നറിയിപ്പ്. 'അടച്ചുപൂട്ടല്‍ നിര്‍ദേശങ്ങള്‍ ജനംലംഘിക്കുകയാണെങ്കില്‍ പൂര്‍ണ്ണമായും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും നിര്‍ദേശം ലംഘിക്കുന്നവരെ അവിടെ വെച്ച് തന്നെ വെടിക്കാനുള്ള ഉത്തരവിറക്കേണ്ടിയും വരും' റാവു പറഞ്ഞു. 'യുഎസില്‍ അടച്ചുപൂട്ടല്‍ നടപ്പിലാക്കാന്‍ സൈന്യത്തെയാണ് ഇറക്കിയിരിക്കുന്നത്.


നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ 24 മണിക്കൂറും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വെടിവെക്കാന്‍ ഉത്തരവുമുണ്ട്. അത്തരമൊരു സ്ഥിതിഗതി ഉണ്ടാക്കരുതെന്ന് ഞാന്‍ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു' തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടാകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ പോലീസിനെ സഹായിക്കുന്നതിന് എല്ലാ മന്ത്രിമാരോടും എംഎല്‍എമാരോടും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരോടും റോഡിലിറങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സൈന്യത്തെ ഇറക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തെലങ്കാനയില്‍ 36 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,900 പേര്‍ നിരീക്ഷണത്തിലാണ്. ഉയര്‍ന്നവിലയ്ക്ക് അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends