'ചൈന അനധികൃതമായി നിര്‍മിക്കുന്ന ജൈവായുധങ്ങളുടെ ഭാഗമാണ് കോവിഡ് 19; മഹാമാരിയെ ലോകത്തേക്ക് തുറന്നുവിട്ടത് ചൈന തന്നെ; ചൈന 20 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം'; ആവശ്യമുന്നയിച്ച് അമേരിക്കന്‍ സംഘടനകള്‍

'ചൈന അനധികൃതമായി നിര്‍മിക്കുന്ന ജൈവായുധങ്ങളുടെ ഭാഗമാണ് കോവിഡ് 19; മഹാമാരിയെ ലോകത്തേക്ക് തുറന്നുവിട്ടത് ചൈന തന്നെ; ചൈന 20 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം'; ആവശ്യമുന്നയിച്ച് അമേരിക്കന്‍ സംഘടനകള്‍

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്ത് 197 രാജ്യങ്ങളിലായി 422829 പേരെയാണ് പിടികൂടിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച കൊവിഡ് 19 ബാധിച്ച് 18000ത്തിലധികം ആളുകള്‍ മരിക്കുകയും ചെയ്തു. ഇപ്പോള്‍ മഹാമാരിയെ ലോകത്തിലേക്ക് തുറന്നുവിട്ടത് ചൈനയാണന്ന് ആരോപിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണ് യുഎസിലെ ചില സംഘനടകള്‍.


യുഎസിലെ അഭിഭാഷകരുടെ സംഘടനയായ ഫ്രീഡം വാച്ച്, സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി ചെയ്യുന്ന ടെക്‌സസിലെ ബസ് ഫോട്ടോസ് എന്നീവയാണ് ചൈനയ്‌ക്കെതിരെ ടെക്‌സസ് കോടതിയെ സമീപിച്ചത്. ചൈന 20 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചൈന അനധികൃതമായി നിര്‍മിക്കുന്ന ജൈവായുധങ്ങളുടെ ഭാഗമാണ് വൈറസെന്നും വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് നിര്‍മിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ''ചൈന ശത്രുക്കള്‍ക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണെങ്കിലും അപ്രതീക്ഷിത സമയത്താണ് വൈറസിനെ പുറത്തുവിട്ടത്. അമേരിക്കയായിരുന്നു പ്രധാന ലക്ഷ്യമെങ്കിലും അതിലൊതുങ്ങുന്നതായിരുന്നില്ല.'' -പരാതിക്കാര്‍ പറയുന്നു.

Other News in this category4malayalees Recommends