അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികള്‍ കൊവിഡ് നിരീക്ഷണത്തില്‍? അന്തേവാസികളെ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായി നല്‍കുന്നില്ലെന്നും ആരോപണം; ജില്ലാ കളക്ടര്‍ ഇടപെട്ട് ഇവരെ പരിശോധനകള്‍ക്ക് വിധേയരാക്കി

അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികള്‍ കൊവിഡ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. സംശയത്തെത്തുടര്‍ന്ന് ഇവരെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളെജ് ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.ഇത് സംബന്ധിച്ച വിവരങ്ങള്‍ അമതാനന്ദമയി മഠം അധികൃതര്‍ ആരോഗ്യ വകുപ്പില്‍നിന്നും മറച്ചുവെക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്. അന്തേവാസികളെ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായി നല്‍കിയില്ല എന്നതാണ് ഉയരുന്ന ആരോപണം.തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ടിട്ടാണ് അന്തേവാസികളെ പരിശോധകള്‍ക്ക് വിധേയരാക്കിയത്. പരിശോധനകള്‍ക്കായി സാമ്പിള്‍ ശേഖരിച്ച ശേഷമാണ് ഇവരെ കോളെജ് ഹോസ്റ്റലിലേക്ക് മാറ്റിയത്.

കേരളത്തില്‍ നിലവില്‍ 72460 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 71994 പേര്‍ വീടുകളിലും 467 പേര്‍ ആശുപത്രിയിലുമാണ്. ഇന്നുമാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Other News in this category4malayalees Recommends