കൊവിഡ്-19 നെതിരെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഹൈഡ്രോക്ലോറോക്വിന്‍ മരുന്നിന് വന്‍ ഡിമാന്‍ഡ്; മരുന്നിന്റെ കയറ്റുമതി നിര്‍ത്തിവെച്ച് ഇന്ത്യ; ഡിമാന്‍ഡ് ഉയര്‍ന്നത് ട്രംപ് ഈ മരുന്ന് കൊവിഡ്-19 ചികിത്സയ്ക്ക് ഫലപ്രദമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ

കൊവിഡ്-19 നെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നിര്‍ദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തി വെച്ചത്. വിദേശ വ്യാപാര ഡയരക്ടര്‍ ജനറല്‍ (DGFT) ആണ് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കിയത്.

അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ കയറ്റുമതിക്ക് അനുമതി ഉണ്ടാവുമെന്നും അറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ഹൈഡ്രോക്ലോറോക്വിന് ആവശ്യം ഏറി വന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്ന് കൊവിഡ്-19 ചികിത്സയ്ക്ക് ഫലപ്രദമാണ് എന്ന് അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് മരുന്നിന് ആവശ്യക്കാര്‍ ഏറിയത്.കഴിഞ്ഞ ആഴ്ചകളിലായി സാനിറ്റൈസറുകള്‍, എല്ലാ തരം വെന്റേേിലറുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍ തുടങ്ങിയ മെഡിക്കല്‍ സാമഗ്രികളുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ േ്രൈഹ്രഡാക്സി ക്ലോറോക്വിന്‍ കയറ്റുമതിയും നിര്‍ത്തലാക്കുന്നത്.

Other News in this category4malayalees Recommends