കൊവിഡ് 19 കാരണം ജിമ്മും മറ്റുമൊക്കെ പൂട്ടിയെങ്കിലെന്താ... ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; മകള്‍ ഇസയെ പുറത്തു കിടത്തി ടൊവിനോയുടെ കിടിലന്‍ പുഷ്-അപ്പ്; ഏറ്റെടുത്ത് ആരാധകര്‍

കൊവിഡ് 19 കാരണം ജിമ്മും മറ്റുമൊക്കെ പൂട്ടിയെങ്കിലെന്താ... ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; മകള്‍ ഇസയെ പുറത്തു കിടത്തി ടൊവിനോയുടെ കിടിലന്‍ പുഷ്-അപ്പ്; ഏറ്റെടുത്ത് ആരാധകര്‍

കൊവിഡ് 19 കാരണം ജിമ്മും മറ്റുമൊക്കെ പൂട്ടിയെങ്കിലും തന്റെ ഫിറ്റ്നസ്സിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് നടന്‍ ടൊവിനോ തോമസ്. ക്വാറന്റീന്‍ സമയത്ത് തന്റെ വീട്ടിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മകള്‍ ഇസയെ പുറത്തു കിടത്തി ടോവിനോ പുഷ്-അപ്പ് എടുക്കുന്നതാണ് ഒരു വീഡിയോയില്‍. മറ്റേതില്‍ ആകട്ടെ വ്യത്യസ്തമായ രീതിയില്‍ പുഷ്-അപ്പ് എടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

ഇത് ഞങ്ങളെ കൂടി പഠിപ്പിച്ച് തരുമോ, അച്ചായന്‍ പൊളിയാണ്, ഈ ഫിറ്റ്നസ്സിന്റെ രഹസ്യം അങ്ങനെ നീളുന്നു ആരാധകരുടെ വീഡിയോ താഴെയുള്ള കമ്മന്റുകള്‍. stay home, stay safe, stay fit, stay happy എന്നീ ഹാഷ് ടാഗുകളൊടെയാണ് ടോവിനൊ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Other News in this category4malayalees Recommends