കൈരളി ആര്‍ട്സ് ക്ലബ് സൗത്ത് ഫ്ളോറിഡയ്ക്ക് നവ നേതൃത്വം

കൈരളി ആര്‍ട്സ് ക്ലബ് സൗത്ത് ഫ്ളോറിഡയ്ക്ക് നവ നേതൃത്വം

ഫ്ളോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സുപ്രസിദ്ധി ആര്‍ജിച്ച ഫ്ലോറിഡയിലെ കൈരളി ആര്‍ട്സ് ക്ലബ്ബിന് പുതിയ നേതൃത്വം ചാര്‍ജ്ടുത്തു. കൈരളിയുടെ സജീവ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ വറുഗീസ് ജേക്കബ് ആണ് പ്രസിഡന്റ്. കെ എസ് യുവിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച, മാര്‍ത്തോമാ യുവജന സഖ്യത്തിലും മറ്റും നല്ല പ്രവര്‍ത്തനം കാഴ്ച വച്ചാണ് അമേരിക്കയിലേക്ക് കുടിയേറിയത്. സൗത്ത് ഫ്ളോറിഡാ മാര്‍ തോമാ ചര്‍ച്ച വൈസ് പ്രസിഡന്റ്, ട്രസ്റ്റീ, മണ്ഡലം മെംബര്‍ തുടങ്ങി പല നിലകളിലും പ്രവര്‍ത്തിച്ചു. ഭോപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എസ്. സി നേടിയിട്ടുണ്ട്.


സെക്രട്ടറി മഞ്ജു റോബിന്‍ സാമുവേല്‍ സമൂഹത്തിലെ പല രംഗങ്ങളിലും നേതൃത്വം നല്‍കുന്ന ആളാണ്. നഴ്സിങ്ങില്‍ ഡോക്ടറേറ്റ് ഉള്ള മഞ്ജു, മയാമി സൗത്ത് ഈസ്റ്റേണ്‍ കോളേജില്‍ നഴ്സിംഗ് പ്രൊഫസറാണ്.

സൗത്ത് ഫ്ളോറിഡാ നഴ്സസ് അസോസിയേഷന്റെ സെക്രട്ടറിയായി സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നു. സെന്റ് ജോണ്‍സ് സി എസ് ഐ കോണ്‍ഗ്രഗേഷന്‍ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ട്രസ്റ്റീ യായി പ്രവര്‍ത്തിക്കുന്ന മഞ്ജുവിന്റെ നേതൃത്വം കൈരളിക്കു പുതിയ രൂപവും ഭാവവും നല്കുമെന്നുറപ്പാണ്.

ട്രഷറര്‍ ജോര്‍ജ് മാത്യു (എബി) വിവിധ സാമൂഹ്യ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയ സമ്പന്നനാണ്.കാലിക്കറ്റ് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പഠനത്തിന് ശേഷം എം ആര്‍ എഫില്‍

മെക്കാനിക്കല്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചു.

വൈസ് പ്രസിഡന്റ് മാത്യു ജേക്കബ് അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്. ജോയിന്റ് സെക്രട്ടറി അവിനാഷ് ഫിലിപ്പ് മികച്ച കലാകാരനാണ്. സൗത്ത് ഫ്ളോറിഡാ സി എസ് ഐ കോണ്‍ഗ്രിഗേഷനിലെ കമ്മറ്റി അംഗമായി സേവനം ചെയ്യുന്നു.

ജോയിന്റ് ട്രഷറര്‍ ശോശാമ്മ വറുഗീസ് പല ഔദ്യോഗിക സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലെ സെക്രെട്ടറിയായും സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്.

മുന്‍ പ്രസിഡന്റ് വറുഗീസ് സാമുവേല്‍ കൈരളിയുടെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ഫ്ലോറിഡാ ക്നാനായ അസോസിയേഷന്‍ പ്രസിഡന്റ് രാജുമോന്‍ ഇടുക്കള കൈരളിയുടെ നിയുക്ത പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

രാജന്‍ പാടവത്തില്‍, ഡോ മാമ്മന്‍ സി ജേക്കബ്, ജോര്‍ജി വറുഗീസ്, ഏബ്രഹാം കളത്തില്‍, മേരി ജോര്‍ജ്, ചെറിയാന്‍ മാത്യു എന്നിവര്‍ കമ്മറ്റി അംഗങ്ങളായി പ്രഖ്വര്‍ത്തിക്കും.

ഫൊക്കാനയുടെ 100വീട് പദ്ധതിയില്‍കൂടി കൈരളി ആര്‍ട്സ് ക്ലബ് 3 വീടുകളും കൈരളി അംഗങ്ങള്‍ 3 വീടുകളും ഉള്‍പ്പെടെ 6 വീടുകള്‍ വയ്ക്കാന്‍ പണം നല്‍കിയത് അടുത്തിടെയാണ്.

കൊറോണ വൈറസ് ഭീഷണി മൂലം ലോകമാസകലം ഭീതിയില്‍ കഴിയുമ്പോള്‍ സമൂഹ നന്മക്കു വേണ്ടി കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വറുഗീസ് ജേക്കബ് അറിയിച്ചു.

Other News in this category



4malayalees Recommends