പാക്കിസ്ഥാനില്‍ പടര്‍ന്നു പിടിച്ച് കൊറോണ വൈറസ്; രാജ്യത്ത് ഇതുവരെ 1000ലധികം ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; സ്ഥിതിഗതികള്‍ രൂക്ഷമായിട്ടും ലോക്ഡൗണ്‍ പോലും ഏര്‍പ്പെടുത്താത്ത ഇമ്രാന്‍ഖാനെതിരെ പ്രതിഷേധം ശക്തമാകുന്നു

പാക്കിസ്ഥാനില്‍ പടര്‍ന്നു പിടിച്ച് കൊറോണ വൈറസ്; രാജ്യത്ത് ഇതുവരെ 1000ലധികം ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; സ്ഥിതിഗതികള്‍ രൂക്ഷമായിട്ടും ലോക്ഡൗണ്‍ പോലും ഏര്‍പ്പെടുത്താത്ത ഇമ്രാന്‍ഖാനെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊറോണ വൈറസ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഒപ്പം പാകിസ്താനിലേക്കും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മടിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്ത് ഇതുവരെ 1000ലധികം ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാകാത്തതിന് ഇമ്രാന്‍ ഖാനെതിരെ രാജ്യത്തെ ജനങ്ങള്‍ പോലും രംഗത്തെത്തിയിരുന്നു.


സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പാകിസ്താനില്‍ ഇതുവരെ ഏഴ് പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ പോലും ഇതുവരെ നിര്‍ത്തിവെച്ചിട്ടില്ല. നാളെ മുതലാണ് ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തി വെക്കുകയെന്ന് വ്യോമയാന വക്താവ് അബ്ദുള്‍ സത്താര്‍ ഖോക്കര്‍ അറിയിച്ചിരുന്നു. പാകിസ്താനില്‍ വൈറസ് ബാധയേറ്റവരില്‍ ഭൂരിഭാഗവും ഇറാനില്‍ നിന്നെത്തിയവരാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ യാത്ര ചെയ്യാത്തവിലേക്കും വൈറസ് പടരുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്.

സിന്ധ് പ്രവിശ്യയിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 400ലധികം ആളുകള്‍ക്കാണ് സിന്ധില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചാബ് മേഖലിയില്‍ 296 പേര്‍ക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ഖയ്ബെര്‍ പഖ്തുന്‍ഖ്വയില്‍ 78 പേര്‍ക്കും ബലൂചിസ്താനില്‍ 110 പേര്‍ക്കും രാജ്യതലസ്ഥാനമായ ഇസ്ലാമാബാദില്‍ 15 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends