കൊവിഡ് 19 രോഗം മൂലമുള്ള നഷ്ടങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ബഹ്റൈന്‍; ബഹ്റൈന്‍ ഭരണാധികാരികള്‍ പ്രഖ്യാപിച്ചത് 4.3 ബില്യണ്‍ ദിനാറിന്റെ സാമ്പത്തിക പാക്കേജ്; രോഗബാധ പൂര്‍ണമായും തുടച്ചുനീക്കുമെന്നും അധികൃതര്‍

കൊവിഡ് 19 രോഗം മൂലമുള്ള നഷ്ടങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ബഹ്റൈന്‍;  ബഹ്റൈന്‍ ഭരണാധികാരികള്‍  പ്രഖ്യാപിച്ചത് 4.3 ബില്യണ്‍ ദിനാറിന്റെ സാമ്പത്തിക പാക്കേജ്; രോഗബാധ പൂര്‍ണമായും തുടച്ചുനീക്കുമെന്നും അധികൃതര്‍

കൊവിഡ് 19 രോഗം മൂലമുള്ള നഷ്ടങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ബഹ്റൈന്‍. 4.3 ബില്യണ്‍ ദിനാറിന്റെ സാമ്പത്തിക പാക്കേജ് ബഹ്റൈന്‍ ഭരണാധികാരികള്‍ പ്രഖ്യാപിച്ചു. ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.


കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നുണ്ട്. ഈ നടപടിയില്‍ സഹകരിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് ഭരണകൂടം വ്യക്തമാക്കി. രോഗബാധ പൂര്‍ണമായും തുടച്ചുനീക്കാനുള്ള കരുതലിലാണ് രാജ്യം എന്ന് കാബിനറ്റ് വിലയിരുത്തി. അടുത്ത മൂന്ന് മാസങ്ങളില്‍ ജല, വൈദ്യുതി, മുനിസിപ്പല്‍ ഫീസുകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന് കാബിനറ്റ് അംഗീകാരം നല്‍കി. ഇതനുസരിച്ച് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രവാസികള്‍ അടക്കമുള്ള എല്ലാവരുടെയും ബില്ലുകള്‍ സര്‍ക്കാര്‍ അടക്കും.

അഞ്ച് പേരില്‍ കൂടുതല്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുചേര്‍ന്നാല്‍ ആയിരം ദിനാര്‍ മുതല്‍ 10,000 ദിനാര്‍ വരെ പിഴയും മൂന്ന് മാസത്തില്‍ കുറയാതെ ഉള്ള തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്‌നന്റ് ജനറല്‍ താരിഖ് അല്‍ ഹസന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്, കൂടാതെ കൊവിഡ് 19 രോഗം വ്യാപിക്കാതിരിക്കാനുള്ളനടപടികളുടെ ഭാഗമാണിതെന്നും നിയമലംഘകര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends