ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ടെസ്റ്റ് കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു; ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, ഏയ്ജ്ഡ് കെയര്‍ വര്‍ക്കര്‍മാര്‍, കൊറോണ ഹോട്ട്‌സ്‌പോട്ടുകളിലുള്ളവര്‍ തുടങ്ങിയവരെ ടെസ്റ്റ് ചെയ്യും; രോഗവ്യാപനം കുറയ്ക്കാനുള്ള നിര്‍ണായക നടപടി

ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ടെസ്റ്റ് കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു; ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, ഏയ്ജ്ഡ് കെയര്‍ വര്‍ക്കര്‍മാര്‍, കൊറോണ ഹോട്ട്‌സ്‌പോട്ടുകളിലുള്ളവര്‍ തുടങ്ങിയവരെ ടെസ്റ്റ് ചെയ്യും; രോഗവ്യാപനം കുറയ്ക്കാനുള്ള നിര്‍ണായക നടപടി

ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ്-19 വൈറസ് ടെസ്റ്റിംഗ് മാനദണ്ഡങ്ങള്‍ വിസ്തൃതമാക്കുന്നുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇത് പ്രകാരം കോവിഡ്-19ടെസ്റ്റിന് വിധേയമാക്കേണ്ടുന്ന ആളുകളുടെ കാറ്റഗറിയാണ് വിസ്തൃതമാക്കുന്നത്. ഇത് പ്രകാരം ഇപ്പോഴുളളതിനേക്കാള്‍ കൂടുതല്‍ പേരിലേക്ക് ടെസ്റ്റിംഗ് വ്യാപിപ്പിക്കുന്നതായിരിക്കും. ഇതിലൂടെ വൈറസിന്റെ വ്യാപനത്തിന്റെ തോത് കുറയ്ക്കാനാവുമെന്ന പ്രതീക്ഷ ശക്തമാവുകയാണ്.


ഇതിന് മുമ്പ് വരെ ജലദോഷം , പനി പോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാത്രമായിരുന്നു രാജ്യത്ത് ടെസ്റ്റിന് വിധേയമാക്കിയിരുന്നത്. ഇതിന് പുറമെ അടുത്തിടെ വിദേശങ്ങൡ നിന്നും മടങ്ങിയെത്തിയവരെയും ടെസ്റ്റിന് വിധേയമാക്കിയിരുന്നു.കൂടാതെ കോവിഡ്-19 ബാധിച്ചുവെന്ന് സ്ഥിരീകരിച്ചവരുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെയും ഇത്തരം ടെസ്റ്റുകള്‍ക്ക് നേരത്തെ വിധേയമാക്കിയിരുന്നു.പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, ഏയ്ജ്ഡ് കെയര്‍ വര്‍ക്കര്‍മാര്‍, കൊറോണ ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞ ഇടങ്ങളില്‍ കഴിയുന്നവര്‍, ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ പോലുള്ള രോഗം വരാന്‍ ഏറ്റവും സാധ്യതയുള്ള ഇടങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങിയവരെ കോവിഡ്19ന് ടെസ്റ്റിന് വിധേയരാക്കുന്നതായിരിക്കും.

ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ അടുത്തിടെ രണ്ട് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരം ഇടങ്ങളില്‍ കഴിയുന്നവരെ ടെസ്റ്റിന് നിര്‍ബന്ധമായും വിധേയരാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിദൂരസ്ഥമായ മേഖലകളില്‍ കഴിയുന്ന തദ്ദേശീയ ജനതയ്ക്കും ഗ്രാമങ്ങളിലുള്ളവര്‍ക്കും ടോറെസ് സ്‌ട്രെയിറ്റ് ഐസ്ലാന്‍ഡര്‍ സമൂഹങ്ങള്‍, കറക്ഷണല്‍ ഫെസിലിറ്റികളില്‍ കഴിയുന്നവര്‍, ബോര്‍ഡിംഗ് സ്‌കൂളുകളിലുള്ളവര്‍, നേവി ഷിപ്പുകളില്‍ കഴിയുന്നവര്‍ അടക്കമുള്ള മിലിട്ടറി ബേസുകളിലുള്ളവര്‍, എന്നിവര്‍ക്കും കൊറോണ വരുന്നതിനുള്ള സാധ്യതയേറെയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇവരെയും മുന്‍കൂട്ടി കോവിഡ്-19 ടെസ്റ്റുകള്‍ക്ക് വിധേയരാക്കിയേക്കും.ബുധനാഴ്ച രാത്രി ചേര്‍ന്ന നാഷണല്‍ കാബിനറ്റിന് ശേഷമാണ് നിര്‍ണയാകമായ ഈ തീരുമാനം സ്‌കോട്ട് മോറിസന്‍ ഗവണ്‍മെന്റ് എടുത്തിരിക്കുന്നത്.

Other News in this category



4malayalees Recommends