ഓസ്‌ട്രേലിയന്‍ ബാങ്കുകള്‍ കൊറോണ പ്രതിസന്ധിയില്‍ സഹായഹസ്തവുമായി രംഗത്ത്; വന്‍ തൊഴില്‍ നഷ്ടത്തിന്റെ സാഹചര്യത്തില്‍ കസ്റ്റമര്‍മാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്- പഴ്‌സണല്‍ കടങ്ങള്‍ അടയ്ക്കാന്‍ സാവകാശം നല്‍കുന്നു; മോര്‍ട്ട്‌ഗേജ് തിരിച്ചടവിനും സമയം അനുവദിക്കും

ഓസ്‌ട്രേലിയന്‍ ബാങ്കുകള്‍ കൊറോണ പ്രതിസന്ധിയില്‍ സഹായഹസ്തവുമായി രംഗത്ത്; വന്‍ തൊഴില്‍ നഷ്ടത്തിന്റെ സാഹചര്യത്തില്‍ കസ്റ്റമര്‍മാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്- പഴ്‌സണല്‍ കടങ്ങള്‍ അടയ്ക്കാന്‍ സാവകാശം നല്‍കുന്നു; മോര്‍ട്ട്‌ഗേജ് തിരിച്ചടവിനും സമയം അനുവദിക്കും
കൊറോണ വൈറസ് പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഓസ്‌ട്രേലിയക്കാരെ സഹായിക്കുന്നതിനായി ബാങ്കുകള്‍ രംഗത്തെത്തി. കോവിഡ്-19 ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ ബിസിനസുകള്‍ കൂട്ടത്തോടെ അടച്ച് പൂട്ടുന്നതിനാല്‍ വരുന്ന രണ്ടാഴ്ചക്കം രണ്ട് മില്യണോളം ഓസ്‌ട്രേലിയക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് നിര്‍ണായക ചുവട് വയ്പുമായി ബാങ്കുകള്‍ മുന്നോട്ട് വന്നിരിക്കുന്നത്.റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ട്രാന്‍സ്‌പോര്‍ട്ട്, പഴ്‌സണല്‍ സര്‍വീസുകള്‍, ആര്‍ട്‌സ്, റിക്രിയേഷന്‍ ഇന്റസ്ട്രികളില്‍ തല്‍ഫലമായി വന്‍തോതില്‍ തൊഴിലില്ലായ്മയുണ്ടാകുമെന്നാണ് ആശങ്കയുയരുന്നത്.

അതായത് ഈ മേഖലകളിലുള്ളവര്‍ക്കായിരിക്കും വന്‍ തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകാന്‍ പോകുന്നത്. ഇത്തരക്കാരെ ഈ സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിക്കുന്നതിനാണ് ഓസ്‌ട്രേലിയയിലെ ബാങ്കുകള്‍ സഹായ പാക്കേജുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഈ അടിയന്തിര സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ്, പഴ്‌സണല്‍ കടങ്ങള്‍ അടക്കാനുള്ള തങ്ങളുടെ ഇടപാടുകാര്‍ക്ക് അതിന് സാവകാശം നല്‍കുമെന്നാണ് രാജ്യത്തെ ചില പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങള്‍ സഹായവാഗ്ദാനം നല്‍കിയിരിക്കുന്നത്.

ഇതിന് പുറമെ സാമ്പത്തിക പ്രതിസന്ധിയാല്‍ കഷ്ടത്തിലായിരിക്കുന്ന ഹൗസ് ഓണര്‍മാരെ സഹായിക്കുന്നതിനായി മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ക്കായി കൂടുതല്‍ സമയമേകുമെന്നും ചില ബാങ്കുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് റീപേമെന്റിന് മൂന്ന് മുതല്‍ ആറ് മാസം വരെ കസ്റ്റമാര്‍ക്ക് അനുവദിച്ചിരിക്കുന്ന ആദ്യ ബാങ്കായി ഐഎന്‍ജി മാറിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിച്ച് മറ്റ് ചില പ്രധാനപ്പെട്ട ബാങ്കുകളും ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends