ഓസ്‌ട്രേിലയില്‍ കൊറോണബാധിതര്‍ 2431 ആയി വര്‍ധിച്ചു; മരണം ഒമ്പത്; ലോക്ക്ഡൗണില്‍ പ്ത്തില്‍ എട്ട് പേരും വീട്ടിലിരുന്നാല്‍ 13 ആഴ്ച കൊണ്ട് മഹാമാരിയെ പിടിച്ച് കെട്ടാം; പത്തില്‍ ഏഴ് പേര്‍ മാത്രമാണ് വീട്ടിലിരിക്കുന്നതെങ്കില്‍ ലോക്ക്ഡൗണ്‍ കൊണ്ട് പ്രയോജനമില്ല

ഓസ്‌ട്രേിലയില്‍ കൊറോണബാധിതര്‍ 2431 ആയി വര്‍ധിച്ചു; മരണം ഒമ്പത്; ലോക്ക്ഡൗണില്‍ പ്ത്തില്‍ എട്ട് പേരും വീട്ടിലിരുന്നാല്‍ 13 ആഴ്ച കൊണ്ട് മഹാമാരിയെ പിടിച്ച് കെട്ടാം; പത്തില്‍ ഏഴ് പേര്‍ മാത്രമാണ് വീട്ടിലിരിക്കുന്നതെങ്കില്‍ ലോക്ക്ഡൗണ്‍ കൊണ്ട് പ്രയോജനമില്ല
ഓസ്‌ട്രേിലയില്‍ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നവരുടെ എണ്ണം ഒമ്പതായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് ഇപ്പോള്‍ മൊത്തം 2431 കൊറോണ രോഗികളുണ്ടെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 1029 കേസുകളുമായി ന്യൂ സൗത്ത് വെയില്‍സാണ് മുന്നിലുള്ളത്. 466 കേസുകളുമായി വിക്ടോറിയയും 443 കേസുകളുമായി ക്യൂന്‍സ്ലാന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ 197 രോഗികളും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ 44 രോഗികളും ടാസ്മാനിയയില്‍ 42 രോഗികളും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ അഞ്ച് രോഗികളുമാണുള്ളത്.മരിച്ചവരില്‍ ഏഴ് പേരും ന്യൂ സൗത്ത് വെയില്‍സിലുള്ളവരും ഒരാള്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലുമാണ്. ഓസ്‌ട്രേലിയക്കാരില്‍ പത്തില്‍ എട്ട് പേരും ഈ ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുകയാണെങ്കില്‍ മാത്രമേ ഈ കൊലയാളി വൈറസിനെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളുവെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പും അതിനിടെ പുറത്ത് വന്നിട്ടുണ്ട്.

രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായാണ് സ്‌കോട്ട് മോറിസന്‍ ഗവണ്‍മെന്റ് രാജ്യത്ത് കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി ഏവരോടും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും കഴിയുന്നതും ഏവരും വീട്ടിലിരിക്കണമെന്നുമാണ് ഗവണ്‍മെന്റ് കര്‍ക്കശമായി നിര്‍ദേശിച്ചിരിക്കുന്നത്. ഈ നിര്‍ദേശത്തെ ജനം എത്രമാത്രം അനുസരിക്കുന്നുവോ അതിനനുസരിച്ച് മാത്രമായിരിക്കും രാജ്യം വൈറസുമായി നടത്തുന്ന യുദ്ധത്തിലെ വിജയം നിര്‍ണയിക്കപ്പെടുകയെന്നാണ് മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി തയ്യാറാക്കിയ ഇത് സംബന്ധിച്ച പുതിയ ഗ്രാഫിനെ മുന്‍നിര്‍ത്തിയാണീ മുന്നറിയിപ്പ് ശക്തമായിരിക്കുന്നത്.ഇത് പ്രകാരം ലോക്ക്ഡൗണ്‍ കാലത്ത് പത്തില്‍ ഏഴ് പേര്‍ മാത്രമാണ് വീട്ടിലിരിക്കുന്നതെങ്കില്‍ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യം വിജയിക്കില്ലെന്നും ഇതിന് പുറകില്‍ പ്രവര്‍ത്തിച്ചവര്‍ മുന്നറിയിപ്പേകുന്നു.സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് സിസ്റ്റംസ് ആന്‍ഡ് ദി മേരി ബാഷിര്‍ ഇന്‍സ്റ്റിറ്റ്ൂട്ട് ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡീസിസസ് ആന്‍ഡ് ബയോസെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച മോഡല്‍ തയ്യാറാക്കിയിരിക്കുന്നത്.സാമൂഹിക അകലം പാലിക്കുകയെന്ന നിര്‍ദേശം 80 ശതമാനം പേരും പാലിച്ചാല്‍ വൈറസിനെ 13 ആഴ്ചകള്‍ക്കകം പിടിച്ച് കെട്ടാനാവുമെന്നാണ് ഈ മോഡലിന് പുറകില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends