ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് കോവിഡ്-19നെ തുരത്തുന്നതിനായി നടപടികള്‍ എത്രയും വേഗം കടുപ്പിക്കണം; വിട്ട് വീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഇറ്റലിയിലെയും യുകെയിലെയും യുഎസിലെയും ദുരന്തം ഇവിടെയും ആവര്‍ത്തിക്കുമെന്ന് എക്‌സ്പര്‍ട്ടുകള്‍

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് കോവിഡ്-19നെ തുരത്തുന്നതിനായി നടപടികള്‍ എത്രയും വേഗം കടുപ്പിക്കണം; വിട്ട് വീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഇറ്റലിയിലെയും യുകെയിലെയും യുഎസിലെയും ദുരന്തം ഇവിടെയും ആവര്‍ത്തിക്കുമെന്ന് എക്‌സ്പര്‍ട്ടുകള്‍
കൊറോണ രോഗത്തെ പിടിച്ച് കെട്ടുന്നതിനുള്ള നടപടികള്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഇനിയും കര്‍ക്കശമാക്കിയില്ലെങ്കില്‍ രാജ്യത്തെ മരണസംഖ്യ പിടിച്ച് നിര്‍ത്താനാവാത്ത വിധത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കുതിച്ച് കയറുമെന്ന കടുത്ത മുന്നറിയിപ്പുമായി സര്‍ക്കാരിനെ ഇക്കാര്യത്തില്‍ ഉപദേശിക്കുന്ന ഒരു എക്‌സ്പര്‍ട്ട് രംഗത്തെത്തി. കോവിഡ്-19 പ്രതിസന്ധിയില്‍ സര്‍ക്കാരിന് നിര്‍ണായക ഉപദേശമേകുന്ന എക്‌സ്പര്‍ട്ട് പാനലിലെ പ്രധാനപ്പെട്ട അംഗമായ റെയ്‌ന മാക്ലിന്‍ടയറാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

നിലവില്‍ കൊറോണയെ ചെറുക്കുന്നതിനായി ഗവണ്‍മെന്റ് രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അതു കൊണ്ടൊന്നും വൈറ്‌സ വ്യാപനത്തില്‍ കാര്യമായ കുറവുണ്ടാക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ കൂടുതല്‍ ശക്തമായ സാമൂഹിക നിയന്ത്രണങ്ങളിലേക്ക് എത്രയും പെട്ടെന്ന് നീങ്ങേണ്ടതുണ്ടെന്നും റെയ്‌ന മുന്നറിയിപ്പേകുന്നു. ഇപ്പോഴത്തേതിനേക്കാള്‍ കടുത്ത നിയന്ത്രണങ്ങളോടെയുള്ള കൂടുതല്‍ ശക്തമായ ലോക്ക്ഡൗണാണ് രാജ്യത്ത് എത്രയും വേഗം നടപ്പിലാക്കേണ്ടതെന്നും അതിലൂടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കൊറോണയെ പിടിച്ച് കെട്ടാന്‍ സാധിക്കുമെന്നും റെയ്‌ന ആവര്‍ത്തിക്കുന്നു.

ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ മറി കടന്ന് വൈറസ് വളരെ വേഗത്തില്‍ സമൂഹത്തില്‍ പടര്‍ന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ലെന്നും അവര്‍ പ്രവചിക്കുന്നു. നിലവിലെ ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ ഉദാരമായതിനാല്‍ അതിലെ പഴുതുകള്‍ ദുരുപയോഗപ്പെടുത്തി നിരവധി പേര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടെന്നും അവരിലൂടെ വൈറസ് പടരാന്‍ സാധ്യതയേറെയാണെന്നും റെയ്‌ന മുന്നറിയിപ്പേകുന്നു.ഇതിലൂടെ മാത്രമേ ഇറ്റലി, യുഎസ്,യുകെ എന്നിവിടങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന കൊറോണ മഹാദുരന്തത്തില്‍ നിന്നും ഓസ്‌ട്രേലിയയെ രക്ഷിക്കാന്‍ സാധിക്കുകയുള്ളുവെന്നും റെയ്‌ന മുന്നറിയിപ്പേകുന്നു. കോവിഡ്-19നെ ഓസ്‌ട്രേലിയയില്‍ നിന്നും തുരത്തുന്നതിനായി കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ എത്രയും വേഗം ഏര്‍പ്പെടുത്തുന്നതിനോട് താന്‍ അംഗമായ പാനലിലെ ഭൂരിഭാഗം പേരും അനുകൂലിക്കുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends