24 മണിക്കൂറിനിടെ മാത്രം ജീവന്‍ നഷ്ടമായത് ഇരുന്നൂറിലേറെ പേര്‍ക്ക്; ഇതുവരെ 65000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ന്യൂയോര്‍ക്കില്‍ മാത്രം 20000ത്തിലേറെ പേര്‍ക്ക് വൈറസ് ബാധ; അമേരിക്കയെ വരിഞ്ഞു മുറുക്കി കൊവിഡ് 19ന്റെ താണ്ഡവം

24 മണിക്കൂറിനിടെ മാത്രം ജീവന്‍ നഷ്ടമായത് ഇരുന്നൂറിലേറെ പേര്‍ക്ക്; ഇതുവരെ 65000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ന്യൂയോര്‍ക്കില്‍ മാത്രം 20000ത്തിലേറെ പേര്‍ക്ക് വൈറസ് ബാധ; അമേരിക്കയെ വരിഞ്ഞു മുറുക്കി കൊവിഡ് 19ന്റെ താണ്ഡവം

അമേരിക്കയെ വിറപ്പിച്ച് കൊറോണ വൈറസ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കോവിഡ് 19 ബാധിച്ച് ഇരുന്നൂറിലേറെ പേര്‍ക്കാണ് അമേരിക്കയില്‍ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 928 ആയി. നാല് ദിവസങ്ങള്‍ക്ക് മുമ്പ് 326 മരണങ്ങളായിരുന്നു അമേരിക്കയില്‍ കൊറോണയുടെ പേരില്‍ രേഖപ്പെടുത്തിയിരുന്നത്.ഔദ്യോഗികമായി ബുധനാഴ്ച്ച 223 കോവിഡ് 19 മരണങ്ങളാണ് അമേരിക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള അമേരിക്കയുടെ പ്രതിദിന മരണങ്ങളില്‍ ഏറ്റവും കൂടിയ നിരക്കാണിത്. ചൊവ്വാഴ്ച്ച 164 മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിരുന്നത്. സാമൂഹ്യ അകലം കൂടുതല്‍ കര്‍ശനമായി പാലിക്കേണ്ടി വരുമെന്നും ലോക്ഡൗണ്‍ നടപടികള്‍ കര്‍ശനമാക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.


ഇതുവരെ 65000ത്തിലേറെ പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ വൈറസ് ആദ്യം വന്ന ചൈനയും വന്‍ നാശം വിതച്ച ഇറ്റലിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികളുള്ളത് അമേരിക്കയിലാണ്. അമേരിക്കന്‍ തലസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റിയിലാണ്(360ലേറെ മരണം) കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 20000ത്തിലേറെ പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

-കോവിഡ് 19 ഭീതിക്കിടയിലും ഈസ്റ്ററിന് (ഏപ്രില്‍ 12) മുമ്പ് അമേരിക്ക നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ചൊവ്വാഴ്ച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥ തകരുമെന്ന ആശങ്കയാണ് പ്രസിഡന്റ് പങ്കുവെക്കുന്നത്. അതേസമയം ആരോഗ്യ വിദഗ്ധരില്‍ ഒരാളുടെ പോലും പിന്തുണയില്ലാത്തതാണ് ട്രംപിന്റെ ഈ ഈസ്റ്ററിന് മുമ്പ് നിയന്ത്രണം നീക്കുമെന്ന പ്രഖ്യാപനമെന്ന വിമര്‍ശവുമായി അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ രംഗത്തെത്തി.വൈറസ് പിന്‍വാങ്ങാതെ അമേരിക്ക നിയന്ത്രണങ്ങള്‍ നീക്കുന്നത് കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധന്‍ ജോ ബ്രുസെലാസിനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇത്തരമൊരു നീക്കം കൊറോണ വൈറസിന് വീണ്ടും പടര്‍ന്നുപിടിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും ഇത് സമ്പദ്വ്യവസ്ഥയെ വീണ്ടും അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്നുമാണ് മുന്നറിയിപ്പ്.
Other News in this category



4malayalees Recommends