സ്‌പെയിനിനെ മരണം കാര്‍ന്നു തിന്നുന്നു; ഓരോ ദിവസവും നൂറുകണക്കിനാളുകള്‍ മരിക്കാന്‍ തുടങ്ങിയതോടെ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു; ഏതാനും ദിവസം മുന്‍പ് ആളുകള്‍ ഉല്ലസിച്ചിരുന്ന മാഡ്രിഡിലെ സ്റ്റേഡിയത്തില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട നിലയില്‍

സ്‌പെയിനിനെ മരണം കാര്‍ന്നു തിന്നുന്നു; ഓരോ ദിവസവും നൂറുകണക്കിനാളുകള്‍ മരിക്കാന്‍ തുടങ്ങിയതോടെ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു;  ഏതാനും ദിവസം മുന്‍പ് ആളുകള്‍ ഉല്ലസിച്ചിരുന്ന മാഡ്രിഡിലെ സ്റ്റേഡിയത്തില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട നിലയില്‍

സ്‌പെയിനിലും ഇറ്റലിയിലും മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു. ഓരോ ദിവസം ആയിരക്കണക്കിനാളുകള്‍ രോഗികളാകുന്നു. എങ്ങും ഭയം നിഴലിക്കുന്ന മുഖങ്ങള്‍ മാത്രം. കൊറോണ വൈറസ് ഏറ്റവും ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് സ്‌പെയിനിലും ഇറ്റലിയിലും. ഈ രണ്ട് യൂറോപ്യന്‍ രാജ്യങ്ങളിലും മരണസംഖ്യ ചൈനയേക്കാള്‍ കൂടുതലായിരിക്കുകയാണ്. ഒരോ ദിവസവും മരണനിരക്ക് ഉയരുകയാണ്.


ഓരോ ദിവസവും നൂറുകണക്കിനാളുകള്‍ മരിക്കാന്‍ തുടങ്ങിയതോടെ സ്‌പെയിനില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. സംസ്‌കരിക്കാന്‍ ഇടമില്ലാതെ മൃതദേഹങ്ങള്‍ കൂട്ടിയിടുന്ന മനസ്സ് മരവിപ്പിക്കുന്ന കാഴ്ചയാണ് രാജ്യത്തെങ്ങും. വൈറസ് ബാധിച്ച് മരിച്ചവരായാതില്‍ ശരിയായ ക്രമീകരണങ്ങള്‍ പാലിച്ച് മാത്രമെ സംസ്‌കരിക്കാനാകൂ. അതിനാല്‍ മൃതദേഹങ്ങള്‍ ദിവസങ്ങളോളം സൂക്ഷിക്കേണ്ടിവരും. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സഹായിക്കുന്ന സേവനകേന്ദ്രമായ മാഡ്രിഡ് മുനിസിപ്പല്‍ ഫ്യൂണറല്‍ സര്‍വീസ് പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നഗരത്തിലെ 14 സെമിത്തേരികളും രണ്ട് ഫ്യൂണറല്‍ പാര്‍ലറുകളും നടത്തുന്നത് ഇവരാണ്. ജീവനക്കാര്‍ക്ക് സ്വയം സംരക്ഷിക്കാനുള്ള ഉപകരണങ്ങളില്ലാത്തതിനാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. മൃതദേഹങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് ശവപ്പെട്ടികളില്‍ അടക്കം ചെയ്ത് കൊണ്ടുവന്നാല്‍ മാത്രമെ സംസ്‌കാരം അനുവദിക്കൂ എന്നാണ് ഇവര്‍ പറയുന്നത്.

ശവസംസ്‌കാരത്തിന് വഴികളില്ലാതെയാണ് സ്പാനിഷ് സൈന്യം മാഡ്രിഡിലെ പലാഷ്യോ ദെ ഹിയെലോ എന്ന ഐസ് റിങ്ക് എറ്റെടുത്തത്. ഈ സ്റ്റേഡിയത്തില്‍ കൂട്ടിയിട്ടിരിക്കുകയാണ് മൃതദേഹങ്ങള്‍. ഐസ് പാലസ് (മഞ്ഞ് കൊട്ടാരം) എന്ന് അര്‍ഥം വരുന്ന പലാഷ്യോ ദെ ഹിയെലോ ഇപ്പോല്‍ താത്കാലിക സൈനിക യൂണിറ്റാണ്. കുറച്ചുദിവസം മുമ്പ് വരെ കുട്ടികളും മുതിര്‍ന്നവരും കളിച്ചിരുന്ന ഇടമാണ് ഇന്ന് ശവപ്പറമ്പായി മാറിയിരിക്കുന്നത്. ഐസ് ഹോക്കിയും സ്‌കേറ്റിങ്ങും കളിച്ച് ഉല്ലസിച്ചിരുന്ന സ്ഥലം മരവിച്ച മൃതദേഹങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രമാക്കിയിരിക്കുകയാണ് സ്‌പെയിന്‍. മറ്റു വഴിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്.

Other News in this category



4malayalees Recommends